69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.പുഷ്പയിലെ പ്രകടനത്തിന് അല്ലു അര്‍ജുന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനോനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.റോക്കട്രി ദ് നമ്പി എഫക്ടാണ് മികച്ച ചിത്രം.
|
ആര്‍ആര്‍ആര്‍ ആണ് മികച്ച ജനപ്രിയ ചിത്രം. മികച്ച തിരക്കഥ: നായാട്ട് ഷാഹി കബിര്‍, മികച്ച മലയാള ചിത്രം- ഹോം, മികച്ച സഹനടന്‍- പങ്കജ് തൃപാഠി, മികച്ച സഹനടി- പല്ലവി ജോഷി എന്നിവയാണ് മറ്റു പുരസ്‌കാരങ്ങള്‍.
മികച്ച സംഘട്ടന സംവിധാനം, മികച്ച ഛായാഗ്രഹണം, മികച്ച സ്‌പെഷ്യല്‍ എഫക്ട്‌സ് എന്നീ പുരസ്‌കാരങ്ങള്‍ ആര്‍ആര്‍ആര്‍ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ഹോമിന് ലഭിച്ചു.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നായാട്ടും ഗംഗുഭായി കത്തിയാവാദിയും സ്വന്തമാക്കി. 28 ഭാഷകളില്‍ നിന്നായി 280 ഫീച്ചര്‍ ഫിലിമുകളും 23 ഭാഷകളില്‍ നിന്നായി 158 നോണ്‍ ഫീച്ചര്‍ ഫിലിമുകളുമാണ് പുരസ്‌കാരവേദിയില്‍ മാറ്റുരച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





