ജിദ്ദ: പതിമൂന്നാമത് ആരോഗ്യ ഫിലിം ഫെസ്റ്റിവലില്‍ ഫസ്റ്റ് റാങ്ക് നേടിയ ‘ജീവിതം’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ അലി അരിക്കത്തിനെ മസറ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദരിച്ചു. ജിദ്ദയിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സാന്നിധ്യത്തില്‍ അബുദുള്ള മുക്കണ്ണി പുരസ്‌കാരം ഫലകം സമര്‍പ്പിച്ചു.സുബൈര്‍ ജെ കെ പൊന്നാട അണിയിച്ചു.
|
സിനിമ സാധാരണക്കാരന്റെകൂടി കലയാണ്. നാം അതിനായി പ്രവര്‍ത്തിക്കുമ്പോള്‍ സിനിമ നമ്മുടേതുകൂടി ആയിത്തീരും. അലി അരീക്കത്ത് അതിനായി ആഗ്രഹിച്ചു. അലി അത് നേടിയെടുത്തു എന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രമുഖ സിനിമ നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ പറഞ്ഞു.
ഷിബു തിരുവനന്തപുരവും, കബീര്‍ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂര്‍, ഗഫൂര്‍ കെ സി, ബിജു രാജ് രാമന്തളി എന്നിവരും സംസാരിച്ചു. പ്രശസ്ത ഗായിക സൂഫിയ സുനില്‍ ഗാനം ആലപിച്ചു.
മസറ സിനിമാ പ്രവര്‍ത്തകരായ അബ്ദുല്‍ ഖാദര്‍, സിമി അബ്ദുള്‍ ഖാദര്‍, അനുപമ ബിജുരാജ്, ജാവേദ് എം ജെസ്സാര്‍, നവാസ് മേല്‍പ്പറമ്പ് , ജമാല്‍ നാസര്‍ ശാന്തപുരം, സമീര്‍ കൊടിയത്തൂര്‍, ഷുഹൈബ് പറമ്പന്‍, ഹാരിസ് ഹസ്സന്‍, അനീസ് ബാബു, ഫെബിന്‍ ആശംസകള്‍ നേര്‍ന്നു.
ജിദ്ദ സീസണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷാജു അത്താണിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ ജെ കെ സ്വാഗതവും അദുനു ഷബീര്‍ നന്ദിയും പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





