15
Jan 2023
Tue
15 Jan 2023 Tue

ദേശീയ ടെന്നീസ് വോളിബോൾ ചാംപ്യൻസ് ആയ കേരള ടീമിന് കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി. ഡൽഹിയിൽ ജനുവരി 5,6,7, തിയ്യതിയിൽ നടന്ന ദേശീയ ഡെന്നിസ് വോളിബോൾ ഗേൾസ് ടീം വിന്നറും ബോയ്സ് ടീം റണ്ണറും ആയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ വച്ച് കോഴിക്കോട് ടെന്നീസ് വോളി ബോൾ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ കരീം ബൊക്കയും മാലയും നൽകി ടീം അം​ഗങ്ങളെ സ്വീകരിച്ചു. ചടങ്ങിൽ സംസ്ഥാന ടെന്നീസ് വോളി ബോൾ അസോസിയേഷൻ സെക്രട്ടറി ടി. എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

ജില്ലാ സ്പോർട്സ് കൗൺസിൽ മെംബർ സി ടി ഇല്യാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ടെന്നീസ് വോളി ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ശ്രീജി കുമാർ പൂനൂർ, കോച്ച് ഋത്തിക് സുന്ദർ ജില്ലാ സെക്രട്ടറി എന്നിവർ സംസാരിച്ചു. അമൽ സേതുമാധവൻ നന്ദി പറഞ്ഞു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക