മാനന്തവാടി സ്വദേശിനി നേടിയത് 1.8 കോടിയുടെ സ്‌കോളര്‍ഷിപ്പ്..!
|
മാനന്തവാടി: വയനാട്ടിലെ മാനന്തവാടി താന്നിക്കല്‍ സ്വദേശിനിയായ അലീന എലിസബത്ത് എന്ന യുവ പ്രതിഭ നേടിയത് 1.8 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ്. കെമിസ്ട്രിയില്‍ (പോളിമര്‍ കെമിസ്ട്രി) ഗവേഷണം നടത്തുന്നതിന് സറെ യൂണിവേഴ്‌സിറ്റിയുടെയും നെതര്‍ലന്റ് ആസ്ഥാനമായ കമ്പനിയുടെയും സംയുക്തമായുള്ള 1.8 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് ഇവര്‍ക്ക് ലഭിച്ചത. ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്‌സിറ്റിയിലാണ് അലീനക്ക് പി.എച്ച്.ഡിഗവേഷണത്തിനായി പ്രവേശനം ലഭിച്ചത്. 42 മാസമാണ് അലീനയുടെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ കാലയളവ്.
ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ കെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ അലീനക്ക് പി.എച്ച്.ഡി പഠനത്തിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് & ടെക്‌നോളജി ഫെലോഷിപ്പ്) ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ് ലഭിച്ചിരുന്നു.
കണ്ണൂര്‍ കേളകം കൃഷി ഓഫീസര്‍ കെ.ജി സുനിലിന്റെയും തിരുനെല്ലി ഗ്രാമ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് എം.ജെ ഫിലോമിനയുടെയും മകളാണ് അലീന.
പ്രൈമറി വിദ്യാഭ്യാസം മാനന്തവാടി എല്‍എഫ് സ്‌കൂളിലും, എസ്.എസ്.എല്‍.സി കണിയാരം ഫാ.ജി.കെ.എം ഹൈസ്‌കൂളിലും, പ്ലസ്ടു ദ്വാരക സേക്രട്ട് ഹാര്‍ട്ടിലും, ഡ്രിഗ്രി കോഴിക്കോട് ദേവഗിരിയിലുമാണ് അലീന പൂര്‍ത്തിയാക്കിയത്.
University of Surrey Scholarships for Indian Students


