01
Mar 2024
Tue
01 Mar 2024 Tue

നായബ് സിങ് സെയ്‌നി ഹരിയാന മുഖ്യമന്ത്രി; വൈകിട്ട് 5ന് സത്യപ്രതിജ്ഞ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാണ്ഡിഗഡ്: അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെ ഹരിയാനയിലെ മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള BJP- JJP മന്ത്രിസഭ വീണതിന് തൊട്ടുപിന്നാലെ പുതിയ മുഖ്യമന്ത്രിയായി നായബ് സിങ് സെയ്‌നിയെ തെരഞ്ഞെടുത്തു.

ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിലെ എംപിയുമാണ് സെയ്‌നി. സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 90 അംഗ ഹരിയാന നിയമസഭയില്‍ 46 എംഎല്‍എമാരാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
41 എംഎല്‍എമാരുള്ള ബിജെപി, പത്ത് എംഎല്‍എമാരുള്ള ജെജെപിയുടെ പിന്തുണയോടെയാണ് ഭരിച്ചിരുന്നത്. ജെജെപി അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു. ജെജെപി സഖ്യത്തില്‍നിന്നു പിന്മാറിയതോടെ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായതോടെയാണ് ഖട്ടാര്‍ രാജിവച്ചത്. ഏഴു സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കിയെന്നാണ് സൂചന.

അതേസമയം, ജെജെപിയിലെ പത്ത് എംഎല്‍എമാരില്‍ അഞ്ച് പേര്‍ ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. ജോഗി റാം സിഹാഗ്, രാം കുമാര്‍ ഗൗതം, ഈശ്വര്‍ സിങ്, രാംനിവാസ്, ദേവീന്ദര്‍ ബബ്ലി എന്നിവരാണ് JJP വിട്ട് BJPയിലേക്ക് ചേരുക.

Nayab Singh Saini To Be New Haryana Chief Minister After ML Khattar Resigns