22
Sep 2022
Wed
22 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര സർക്കാർ നിരോധനത്തിൻ്റെ അടിസ്ഥാനത്തിൽ എൻസിഎച്ച്ആർഒ കേരള ഘടകം പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി സംസ്ഥാന ചാപ്റ്റർ പ്രസിഡന്റ് അഡ്വ. കെ സുധാകരൻ ജനറൽ സെക്രട്ടറി കെ പി ഒ റഹ്മത്തുല്ലയും അറിയിച്ചു. സംഘടനയുടെ പേരിൽ ആരെങ്കിലും പ്രവർത്തനങ്ങൾ നടത്തുകയോ സമൂഹ മാധ്യമങ്ങളിൽ  പ്രസ്താവന ഇറക്കുകയോ അഭിപ്രായ പ്രകടനമോ നടത്തിയാൽ തങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.

 

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റേയും കോടതിയുടേയും തീരുമാനങ്ങൾ അനുസരിച്ചാണ് സംഘടന ഇനി പ്രവർത്തിക്കണമോ എന്ന് തീരുമാനിക്കുന്നത്. നിരോധന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവുണ്ടാകുന്നതു വരെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണ് എന്ന് ഇരുവരും പ്രസ്താവനയിൽ അറിയിച്ചു.