14
Mar 2025
Sun
14 Mar 2025 Sun
NEST 2025 Registration begins Know Dates and more

പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ദേശീയ തലത്തിലുള്ള സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പോടെ ശാസ്ത്ര വിഷയങ്ങള്‍ പഠിക്കാന്‍ മികച്ച അവസരം. നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (NEST) വഴിയാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക. പ്രവേശനം നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.
കേന്ദ്ര ആറ്റമിക് എനര്‍ജി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളായ ഭുവനേശ്വര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, യൂണിവേഴ്‌സിറ്റി ഓഫ് മുംബൈയുടെ ഡിപ്പാര്‍ട്‌മെന്റ്ഓഫ് ആറ്റമിക് എനര്‍ജി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് എന്നീ സ്ഥാപനങ്ങളിലാണ് 5 വര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്‌സിലേക്കാകും പ്രവേശനം ലഭിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നൈസര്‍, ഹോമി ജെ. ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എച്ച്.ബി.എന്‍.ഐ) ഓഫ് കാംപസ് സെന്റര്‍ ആണ്. നൈസറിലെ എല്ലാ അക്കാദമിക് പ്രോഗ്രാമുകളും എച്ച്.ബി.എന്‍.ഐല്‍. അഫിലിയേറ്റ് ചെയ്തതാണ്. സി.ഇ.ബി.എസ്, മുംബൈ യൂണിവേഴ്‌സിറ്റിയുടെ കലീന കാംപസില്‍ പ്രവര്‍ത്തിക്കുന്നു. ബിരുദം നല്‍കുന്നത് മുബൈ യൂണിവേഴ്‌സിറ്റി ആണ്. രണ്ടു സ്ഥാപനങ്ങളിലും, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയില്‍ ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാമുകള്‍ ഉണ്ട്.

സ്‌കോളര്‍ഷിപ്പ് വിവരങ്ങള്‍

* കേന്ദ്ര സര്‍ക്കാര്‍ ആറ്റമിക് എനര്‍ജി വകുപ്പിന്റെ ദിശ പദ്ധതി വഴി പ്രതിവര്‍ഷം 60,000 രൂപയുടെ സ്‌കോളര്‍ഷിപ്പിന് അര്‍ഹത ലഭിക്കും.
* സമ്മര്‍ ഇന്റേണ്‍ഷിപ്പിനായി പ്രതിവര്‍ഷം 20,000 രൂപ ഗ്രാന്റ് ആയും ലഭിക്കും.

* ഇന്‍സ്പയര്‍ SHE (സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജുക്കേഷന്‍) സ്‌കീമിലേക്ക് ശാസ്ത്രസാങ്കേതികവകുപ്പ് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇതേ മൂല്യമുള്ള ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും.

* നിശ്ചിത കട്ട് ഓഫ് മാര്‍ക്ക് നേടി, രണ്ടു സ്ഥാപനങ്ങളില്‍നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കുന്ന, മികവു തെളിയിക്കുന്നവര്‍ക്ക്, ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) ട്രെയിനിങ് സ്‌കൂള്‍ പ്രവേശനത്തിന് നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ അവസരം ലഭിക്കും.

വിശദവിവരങ്ങള്‍ക്ക്:

http://niser.ac.in
http://cbs.ac.in

NEST 2025 Registration begins Know Dates and more