11
Feb 2025
Wed
11 Feb 2025 Wed
NATIONAL ENTRANCE SCREENING TEST

പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ സ്‌കോളര്‍ഷിപ്പോടെ ഉന്നത പഠനത്തിനുള്ള അവസരമൊരുക്കുന്ന പരീക്ഷ യാണ് ‘നെസ്റ്റ് (NEST National Entrance Screening Test)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സയന്‍സ് മേഖലയിലെ ശ്രദ്ധേയ സ്ഥാപനങ്ങളില്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എംഎസ്സി പഠനങ്ങള്‍ക്കാണ് നെസ്റ്റ് വഴി അവസരം ലഭിക്കുക. കോഴ്‌സ് വിജയകരമായി പൂര്‍ ത്തിയാക്കുന്നവര്‍ക്ക് ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ സയ ന്റിഫിക് ഓഫീസര്‍ തസ്തിക, ഇന്ത്യയിലെയും വിദേശത്തെയും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ തുടര്‍പഠന/ഗവേഷണ അവസരങ്ങള്‍ തുടങ്ങിയ നിരവധി സാധ്യതകള്‍.

രണ്ട് സ്ഥാപനം; 257 സീറ്റ്

കേന്ദ്ര അറ്റോമിക് എനര്‍ജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഭുവനേശ്വറിലെ നൈസര്‍ (National Institute of Science Education & Research), യുഎം ഡിഎംഇ സിഇബിഎസ്(University of Mumbai Department of Atomic Energy Centre for Excellence in Basic Sciences) എന്നീ സ്ഥാപനങ്ങളിലാണ് പഠനാവസരം. നൈസറില്‍ 200 സിറ്റും യുഎം ഡിഎംഇ സിഇബിഎസില്‍ 37 സീറ്റുമാണുള്ളത്. അര്‍ഹതാവിഭാഗങ്ങള്‍ക്ക് സംവരണമുണ്ടാകും.

പ്രോഗ്രാമുകള്‍
ഇരു സ്ഥാപനങ്ങളിലും ബയോളജിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്കല്‍ ഫിസിക്കല്‍ സയന്‍സസ് എന്നിവയില്‍ അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ പഠിക്കാം. പ്ലസ്ടു സയന്‍സ് സ്ട്രീമില്‍ 60 ശതമാനം(പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 50 ശതമാനം) മാര്‍ക്കോടെ വിജയിച്ചിരിക്കണം. 2023, 2024 വര്‍ഷങ്ങളില്‍ പരീക്ഷ ജയിച്ചവര്‍ക്കും നിലവില്‍ പ്ലസ്ടു പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.

സ്‌കോളര്‍ഷിപ്പും
നൈസറിലും യുഎം ഡിഎഇഎ സിഎബിഎസിലും പ്രവേശനം നേടുന്നവര്‍ക്ക് ഡിഎസ്ടി ഇന്‍സ്‌പെയര്‍ ഷീ / ഡിഇഎ ദിശ പദ്ധ തികളുടെ ഭാഗമായി 60,000 രൂപ വാര്‍ഷിക സ്‌കോളര്‍ഷിപ്പ്, 220,000 രൂപ സമ്മര്‍ ഇന്റേണഷിപ്പ് ഗ്രാന്‍ഡ് എന്നിവ ലഭിക്കും.

പഠനത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് ബാബ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ മ (BARC) ട്രെയിനിങ് സ്‌കൂള്‍ പ്രവേശനത്തിനുള്ള അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അവസരമുണ്ട്.

പരീക്ഷ ജൂണ്‍ 22ന്
ജൂണ്‍ 22നാണ് പരീക്ഷ. ജൂണ്‍ രണ്ടു മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മുന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് രീതിയിലുള്ള കമ്പ്യൂട്ടര്‍ അധിഷ്ടിത പരീക്ഷയാണ്.

ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയില്‍ 20 ചോദ്യങ്ങള്‍ വീതം. ശരിയുത്തരത്തിന് മൂന്ന് മാര്‍ക്ക്. തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും.

നാലു വിഷയങ്ങളും എഴുതാമെങ്കിലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന മൂന്ന് വിഷയങ്ങളുടെ സ്‌കോറാണ് റാങ്കിങ്ങിനായി പരിഗണിക്കുക

അപേക്ഷ മെയ് 9 വരെ
മെയ് ഒമ്പത് രാത്രി 11.45 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. 1400 രൂപയാണ് ഫീസ് പെണ്‍കുട്ടികള്‍ / പിന്നാക്ക / ഭിന്ന ശേഷി വിഭാഗക്കാര്‍ക്ക് 700 രൂപ മതി. കേരളത്തിലെ എല്ലാ ജില്ലകളിലുമലക്കം 140 പരി ക്ഷാ കേന്ദ്രങ്ങളുണ്ട്.

അപേക്ഷയില്‍ മുന്‍ ഗണനയനുസരിച്ച് മൂന്ന് കേന്ദ്രങ്ങള്‍ സൂ ചിപ്പിക്കണം. മെയ് 10 മുതല്‍ 14 വരെ അപേക്ഷയിലെ അപാകതകള്‍ തിരുത്താം.

വിവരങ്ങള്‍ക്ക് www.nestexam.in
ഇമെയില്‍ [email protected]