14
Mar 2026
Sat
14 Mar 2026 Sat
AI ‘Six-Fingered’ Video of Netanyahu

ഇറാന്‍ ആക്രമണത്തില്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹം ശക്തമാകുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാകമായി പ്രചരിച്ചതിന് പിന്നാലെ നെതന്യാഹു പിന്നീട് യുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും പ്രസ്താവന നടത്തുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ പ്രസ്തുത വീഡിയോ എ.ഐ ആണെന്ന് പലരും തെളിവ് സഹിതം സമര്‍ത്ഥിക്കുന്നു. വീഡിയോ ദൃശ്യത്തില്‍ നെതന്യാഹുവിന്റെ ഒരു കൈയില്‍ ആറ് വിരലുകള്‍ ഉണ്ടെന്ന കണ്ടെത്തലാണ് ഇപ്പോള്‍ നെതന്യാഹു കൊല്ലപ്പെട്ടോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യം വീണ്ടുമുയര്‍ത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ച്ച് 13-ന് പോസ്റ്റ് ചെയ്ത വീഡിയോയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. നിരവധി ഉപയോക്താക്കള്‍ നെതന്യാഹുവിന്റെ മരണത്തെ കുറിച്ച് ചോദ്യമുയര്‍ത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണോ പുറത്തിവിട്ട വിഡിയോ എന്ന സംശയമാണ് ഉയരുന്നത്.

വീഡിയോയില്‍, ഇസ്റായേല്‍ പ്രധാനമന്ത്രിയുടെ വലതുകൈയില്‍ ആറ് വിരലുകള്‍ ഉള്ളതായി ഉപയോക്താക്കള്‍ അവകാശപ്പെട്ടു. ‘ക്ലാസിക് എ.ഐ ഫിംഗര്‍ ഗ്ലിച്ച്’, ‘അദ്ദേഹത്തിന്റെ കൈ സൂക്ഷ്മമായി നോക്കൂ’ തുടങ്ങിയ അടിക്കുറിപ്പുകള്‍ വെച്ചാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. മിക്ക ഉപയോക്താക്കളും അദ്ദേഹം കൊല്ലപ്പെട്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന് ഇതുവരെ ആധികാരിക സ്രോതസ്സുകളില്‍ നിന്നുള്ള സ്ഥിരീകരണമില്ല.

ALSO READ: ഖാര്‍ഗ് ദ്വീപില്‍ അമേരിക്കന്‍ ബോംബാക്രമണം; അമേരിക്കന്‍ എണ്ണ കേന്ദ്രങ്ങള്‍ ചാമ്പലാക്കുമെന്ന് ഇറാന്‍

ആശങ്കയും ചോദ്യങ്ങളും പങ്കുവെച്ചവരില്‍ അമേരിക്കന്‍ യാഥാസ്ഥിതിക രാഷ്ട്രീയ നിരൂപകയായ കാന്‍ഡേസ് ഓവന്‍സുമുണ്ട്. അവര്‍ നെതന്യാഹുവിന്റെ വിളിപ്പേര് പരാമര്‍ശിച്ചുകൊണ്ട് ‘ബീബി എവിടെ?’ എന്ന ചോദ്യം ഉന്നയിച്ചു. ‘എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓഫീസ് അദ്ദേഹത്തിന്റെ വ്യാജ എ.ഐ വീഡിയോകള്‍ പുറത്തുവിടുകയും ഇല്ലാതാക്കുകയും ചെയ്യുന്നത്? വൈറ്റ് ഹൗസില്‍ വലിയ പരിഭ്രാന്തി നിലനില്‍ക്കുന്നത് എന്തുകൊണ്ട്?’ അവര്‍ ഒരു എക്‌സ് പോസ്റ്റില്‍ എഴുതി.

അതേസമയം, പ്രധാനമന്ത്രിയുടെ മകന്‍ യെയര്‍ നെതന്യാഹുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിര്‍ജീവമായതും ചിലര്‍ സംശയത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. സാധാരണയായി എക്സില്‍ സജീവമായിരുന്ന യെയര്‍ നെതന്യാഹു അവസാനമായി ഒരു പോസ്റ്റ് പങ്കിട്ടത് മാര്‍ച്ച് 9 നാണ്. ഈ സമയത്ത് തന്നെയായിരുന്നു നെതന്യാഹു കൊല്ലപ്പെട്ടെന്ന വാര്‍ത്തകളും സജീവമായത്. ഇതെല്ലാം ചേര്‍ത്താണ് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന വാദം ശക്തമാക്കുന്നത്.