13
Jul 2024
Sat
13 Jul 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളാ സർക്കാരിന് കീഴിലുള്ള സ്ഥാപനമായ സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെല്‍ട്രോണ്‍) കേരളത്തിലുടനീളമുളള നോളജ് സെന്റുകളിലൂടെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു, വി.എച്ച്.എസ് ഇ, ഡിപ്ലോമ, ഡിഗ്രിയോ അതില്‍ കൂടുതലോ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. കേരളത്തിലെ വിവിധ ജില്ലകളില്‍ പഠന കേന്ദ്രങ്ങള്‍ ലഭ്യമാണ്. ഉയര്‍ന്ന തൊഴില്‍ സാധ്യതയുളള കോഴ്‌സുകള്‍ക്ക് ഓരോ ബാച്ചിലും 30 വീതം വിദ്യാര്‍ഥികള്‍ക്കാണ് അവസരം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും എറണാകുളം കലൂര്‍ എം.ഇ.എസ് ബില്‍ഡിങ്ങിലുളള കെല്‍ട്രോണ്‍ പഠന കേന്ദ്രം നേരിട്ട് സന്ദര്‍ശിക്കുകയോ, ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ വിളിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുകയോ ചെയ്യുക.
ഫോണ്‍ 9526593830, 0484-2971400

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക