13
Jun 2024
Mon
13 Jun 2024 Mon
new show room of Malabar gold and diamonds opened at Al Wahda Mall

അബൂദബി: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഏറ്റവും പുതിയ കണ്‍സെപ്റ്റ് ഔട്ട്‌ലെറ്റ് അബൂദബിയിലെ അല്‍ വഹ്ദ മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബോളിവുഡ് താരവും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ കരീന കപൂര്‍ഖാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എം ഡി ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഫിനാന്‍സ് & അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അമീര്‍ സി എം സി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനുഫാക്ചറിങ് ഹെഡ് ഫൈസല്‍ എ കെ , മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിലെ മാനേജ്‌മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജ്വല്ലറി ഷോപ്പിങ്് അനുഭവം തന്നെ മാറ്റിമറിക്കുന്ന നൂതന സജ്ജീകരണങ്ങളോട് കൂടിയ ഷോറൂമാണിത്. 13 രാജ്യങ്ങളിലായി 350ല്‍ അധികം ഷോറൂമുകളുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് മികച്ച ആഭരണങ്ങളും സേവനങ്ങളും നല്‍കുന്നത് തുടരുകയാണ്. കരീന കപൂര്‍ ഖാന്റെ സാന്നിധ്യത്തെ തുടര്‍ന്ന് വന്‍ ജനാവലിയാണ് അല്‍ വഹ്ദ മാളിലേക്ക് എത്തിച്ചേര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അല്‍ വഹ്ദ മാളില്‍ നേരത്തേയുണ്ടായിരുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഷോറൂം പുതിയ സ്ഥാനത്തേക്ക് മാറ്റി നവീകരിച്ചാണ് പുതിയ ഷോറൂം തുറന്നിട്ടുള്ളത്. ഇത് ബ്രാന്‍ഡിന്റെ അബുദബി അല്‍ ഐന്‍ മേഖലയിലെ 15-ാമത്തെയും യുഎഇയിലെ 63-ാമത്തെയും ഷോറൂമാണ്. ജ്വല്ലറി പ്രേമികള്‍ക്ക് തികച്ചും പുതിയ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ ഷോറൂമില്‍ സ്വര്‍ണം, വജ്രം, അമൂല്യ രത്‌നങ്ങള്‍ എന്നിവയില്‍ തയ്യാറാക്കിയ മൈന്‍, ഇറ, വിരാസ്, പ്രെഷ്യ, എത്നിക്സ്, ഡിവൈന്‍ എന്നീ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ എക്സ്‌ക്ലൂസീവ് ബ്രാന്‍ഡുകളിലുള്ള ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ട്രഡീഷണല്‍ ജ്വല്ലറി, മോഡേണ്‍ ജ്വല്ലറി, ഡെയ്ലി വെയര്‍ ജ്വല്ലറി എന്നിവയോടൊപ്പം തന്നെ 20 ലധികം രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുത്ത 18K, 21K, 22K സ്വര്‍ണാഭരണങ്ങളുടെ വൈവിധ്യമായ കലക്ഷന്‍ ഷോറൂമിലുണ്ട്.

ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം ഏറ്റവും മികച്ചതാക്കുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള ഷോപ്പിങ് അനുഭവം നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. അല്‍ വഹ്ദ മാളിലെ ഏറ്റവും പുതിയ കണ്‍സെപ്റ്റ് ഷോറൂം അബൂദബിയിലെ ആഭരണ പ്രേമികള്‍ക്ക് സമ്മാനിക്കാനായതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ സുസ്ഥിരതയും സുതാര്യതയും മുറുകെ പിടിച്ച് ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികള്‍ക്കും ആവശ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിനായി തങ്ങള്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. നൂതന ഡിസൈനുകള്‍ നല്‍കുന്നത് മുതല്‍ വില്‍പനാനന്തര സേവനങ്ങള്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. ഓരോ പുതിയ ഷോറൂം ആരംഭിക്കുമ്പോഴും ലോകത്തിലെ ഒന്നാം നമ്പര്‍ ജ്വല്ലറി റീട്ടെയിലര്‍ ആവുക എന്ന ലക്ഷ്യത്തിലേക്ക് തങ്ങള്‍ കൂടുതല്‍ അടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കളുടെ അഭിരുചിയ്ക്കനുസരിച്ചു ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യാനും വിദഗ്ധരായ ജ്വല്ലറി ഡിസൈനര്‍മാരുടെയും കരകൗശല വിദഗ്ധരുടെയും സഹായത്തോടെ പുതിയ ആഭരണങ്ങള്‍ രൂപകല്‍പന ചെയ്യാനും സാധിക്കുന്ന കസ്റ്റമൈസ്ഡ് ജ്വല്ലറി ഡിസൈനിങ്് സൗകര്യവും ഷോറൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പുതിയ കണ്‍സെപ്റ്റ് ഷോറം അബൂദബിയിലെ ആഭരണ പ്രേമികള്‍ പൂര്‍ണ മനസോടെ സ്വീകരിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എം ഡി ഷംലാല്‍ അഹമ്മദ് പറഞ്ഞു. തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ കരീന കപൂര്‍ ഖാന്‍ തന്നെ ഈ ഷോറൂം ഉല്‍ഘാടനം ചെയ്തത് ഈ അവസരത്തെ കൂടുതല്‍ സവിശേഷമാക്കി എന്നും അദ്ദേഹം പറഞ്ഞു. ലോകത്തെവിടെയും ആരാധകരുള്ള ഒരു അന്താരാഷ്ട്ര താരമെന്ന നിലയില്‍ കരീന കപൂര്‍ ഖാന്‍ മലബാര്‍ ഗോള്‍ഡിനെ ഒരു ആഗോള ബ്രാന്‍ഡ് ആക്കി മാറ്റുന്നതില്‍ കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതുല്യമായ ആഭരണ ഡിസൈനുകളും 100% സുതാര്യവും ധാര്‍മികവുമായ പ്രവര്‍ത്തനങ്ങളോടുള്ള തങ്ങളുടെ കര്‍ശനമായ പ്രതിബദ്ധതയുമാണ് യുഎഇയിലെ ഏറ്റവും പ്രമുഖ ഇന്ത്യന്‍ ജ്വല്ലറി റീട്ടെയിലറായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് തുടരുന്നതിന്റെ പ്രധാന കാരണമെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുള്‍ സലാം കെ പി അഭിപ്രായപ്പെട്ടു.

www.malabargoldanddiamonds.com എന്ന വെബ്സൈറ്റിലൂടെ ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് അവരുടെ ഇഷ്ട ആഭരണം പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കുന്നു. ആധുനിക വനിതകളുടെ അഭിരുചിക്കനുസരിച്ച ട്രെന്‍ഡി ലൈറ്റ് വെയ്റ്റ് കലക്ഷന്‍ ലഭ്യമാക്കുന്നതിനായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ലൈഫ്സ്‌റ്റൈല്‍ ജ്വല്ലറിയും പ്രവര്‍ത്തിച്ചു വരുന്നു.