17
May 2025
Wed
17 May 2025 Wed
New UPI Rules From 30 June 2025: Google Pay, Paytm, PhonePe, BHIM Customers

ന്യൂഡല്‍ഹി: ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം, ഭീം എന്നീ യുപിഐ ഇടപാടുകള്‍ പതിവായി നടത്തുന്നവര്‍ ഇതിലെ പ്രവര്‍ത്തനങ്ങളില്‍ വരാന്‍ പോകുന്ന മാറങ്ങള്‍ അറിയാതെ പോകരുത്. ഡിജിറ്റല്‍ ഇടപാടുകളില്‍ ഉപയോക്തൃ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായാണ് യുപിഐ ഇടപാടുമായി ബന്ധപ്പെട്ട് പുതിയ ചട്ടം അവതരിപ്പിക്കുന്നത്. യുപിഐ പേയ്‌മെന്റ്, ഭാരത് ബില്‍ പേ, റുപേ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ക്കും ഇന്ത്യയിലെ എല്ലാ റീട്ടെയില്‍ പേയ്‌മെന്റുകള്‍ക്കും സൗകര്യമൊരുക്കുന്ന അംബ്രല്ല ഓര്‍ഗനൈസേഷനായ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്.
ഇതുപ്രകാരം ഇനിമുതല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ”ultimate beneficiary name’ മാത്രമേ യുപിഐ ആപ്പുകളില്‍ പ്രദര്‍ശിപ്പിക്കൂ. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈ ചട്ടം ജൂണ്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിലപ്പോള്‍ പേയ്‌മെന്റ് നടത്തുമ്പോള്‍ തെറ്റായ അക്കൗണ്ടിലേക്ക് പണം പോകുന്നതായ പരാതി യുപിഎ ഇടപാടുകാരില്‍നിന്ന് ഉണ്ടാകാറുണ്ട്. ആശയക്കുഴപ്പം മൂലമോ അല്ലെങ്കില്‍ മൊബൈല്‍ നമ്പറില്‍ സേവ് ചെയ്തിരിക്കുന്ന സമാനമായ പേരുകള്‍ മൂലമോ ആണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ ചട്ടം അനുസരിച്ച് ഇനി ഇത്തരത്തില്‍ പിശക് പറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇടപാട് കണ്‍ഫര്‍മേഷന്‍ സ്‌ക്രീനിലും ഇടപാട് ഹിസ്റ്ററിയിലും സ്വീകര്‍ത്താവ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത പേര് ആയിരിക്കും തെളിയുക. ഈ നിര്‍ദ്ദേശം ഒരു വ്യക്തി മറ്റൊരു വ്യക്തിയുമായി നടത്തുന്ന ഇടപാടിനും ഒരു വ്യക്തി മറ്റൊരു വ്യാപാരിയുമായി നടത്തുന്ന ഇടപാടുകള്‍ക്ക് ബാധകമാകും.

അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ യുപിഐ ഉപയോക്താക്കള്‍ക്ക് നല്‍കുകയും അവരുടെ ഫണ്ടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു. GooglePay, PhonePe, Paytm, BHIM പോലുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമുകളെല്ലാം പുതിയ അപ്‌ഡേറ്റ് അവരുടെ സിസ്റ്റങ്ങളില്‍ സംയോജിപ്പിക്കും.

To enhance user security in digital transactions, National Payments Corporation of India has come up with new rules regarding UPI transactions.
New UPI Rules From 30 June 2025: Google Pay, Paytm, PhonePe, BHIM Customers Should Know