03
Dec 2024
Fri
03 Dec 2024 Fri
Newly wed bride found dead in her husband's house

തിരുവനന്തപുരം പാലോട് ഇളവട്ടത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. പാലോട്- ഇടിഞ്ഞാര്‍ കൊന്നമൂട് സ്വദേശി ഇന്ദുജ (25യെ ആണ് ഇന്ന് ഉച്ചയോടെ ഭര്‍ത്താവ് അഭിജിത്തിന്റെ വീടിനുള്ളില്‍ ജനാലക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃ വീട്ടില്‍ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകള്‍ തങ്ങളെ അറിയിച്ചതായും എന്നാല്‍ തങ്ങളെ അവിടേക്ക് ചെല്ലാന്‍ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. മൂന്ന് മാസം മുമ്പാണ് അഭിജിത്ത് ഇന്ദുജയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയി അമ്പലത്തില്‍ വച്ച് വിവാഹം കഴിച്ച് ഒപ്പം താമസിപ്പിച്ചു തുടങ്ങിയത്. യുവതി സ്വകാര്യ ലാബിലും അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലുമാണ് ജോലി ചെയ്തിരുന്നത്.

ഇന്ന് ഉച്ചയ്ക്ക് വീട്ടില്‍ ചോറ് കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ കിടപ്പുമുറിയിലെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കാണുന്നതെന്ന് അഭിജിത്ത് പറയുന്നു. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക