21
Apr 2023
Sat
21 Apr 2023 Sat

ജിദ്ദ: ജിദ്ദ നിലമ്പൂര്‍ മണ്ഡലം കെഎംസിസി ചെറിയ പെരുന്നാള്‍ അവധികാലത്ത് ഏപ്രില്‍ 27, 28 തിയ്യതികളില്‍ ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ്ഫുട്‌ബോള്‍ മൈതാനത്ത് സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്‍ കെ സോക്കര്‍ ഫെസ്റ്റ് (നിലംബൂര്‍ കെഎംസിസി സോക്കര്‍ ഫെസ്റ്റ്) എന്ന പേരില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് തുടര്‍ച്ചയായി എല്ലാ വര്‍ഷവും നടത്തിക്കൊണ്ട് പോവണമെന്ന ലക്ഷ്യത്തോടെ വളരെ വിപുലമായ രീതിയിലാണ് തുടക്കം കുറിക്കുന്നത്. സൗദിയിലെ പ്രഗത്ഭ ക്ലബ്ബ്കള്‍ നാട്ടില്‍ നിന്നുമുള്ള പ്രമുഖ താരങ്ങളെ അണി നിരത്തിയാകും ടൂര്‍ണമെന്റ്.

ലൂസേഴ്‌സ് ഫൈനലും കുട്ടികളുടെ അണ്ടര്‍ സെവന്റീന്‍ ടൂര്‍ണമെന്റ് കൂടി കോര്‍ത്തിണക്കി ജിദ്ദയിലെ സെവന്‍സ് ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമൊരുക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ജിദ്ദ സീസണ്‍സ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജിദ്ദ സെന്‍ട്രല്‍ കെഎംസിസി ഉപാധ്യക്ഷന്‍ പി സി എ റഹ്‌മാന്‍, മണ്ഡലം പ്രസിഡന്റ് അബൂട്ടി പള്ളത്, സെക്രട്ടറി സുബൈര്‍ വട്ടോളി, ട്രഷറര്‍ ജാബിര്‍ ചങ്കരത്, സോക്കര്‍ ഫെസ്റ്റ് കോഡിനേറ്റര്‍മാരായ മുനീര്‍ബാബു, സജ്ജാദ് മൂത്തേടം പങ്കെടുത്തു.