14
Sep 2025
Wed
14 Sep 2025 Wed
nine killed and over 100 injured in Israel attack in Yemen

യമനിലെ സന്‍ആയ്ക്കു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്ക്. ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടതായും 118 പേര്‍ക്ക് പരിക്കേറ്റുവെന്നും ഹൂഥി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തറില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഇസ്രായേല്‍ ഇതിനു പിന്നാലെയാണ് യമന്‍ തലസ്ഥാനമായ സന്‍ആയും തങ്ങളുടെ ആക്രമണ ലക്ഷ്യമാക്കിയത്.

ഹൂഥി പ്രതിരോധ മന്ത്രാലയം ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേല്‍ ആക്രമണമെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഹൂഥികളുടെ സായുധ സേനാ കെട്ടിടമാണ് ആക്രമണത്തില്‍ തകര്‍ന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ALSO READ: രാജ്യവ്യാപകമായി എസ്‌ഐആര്‍ നടപ്പാക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക