30
Mar 2024
Wed
30 Mar 2024 Wed
nine year old missing girls deadbody found as hands and legs tied with rope

പുതുച്ചേരിയില്‍ കാണാതായ ഒമ്പതുകാരിയുടെ മൃതദേഹം കൈയും കാലുംകെട്ടിയ നിലയില്‍ ഓടയില്‍ കണ്ടെത്തി. മുത്തിയല്‍പേട്ട് ബ്ലോക്കില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ മാര്‍ച്ച് രണ്ടിന് വൈകീട്ടാണ് കാണാതായത്. മാതാപിതാക്കള്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.(nine year old missing girls deadbody found as hands and legs tied with rope)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെ സൈളൈ നഗറിലെ ഓടയില്‍ പൊങ്ങിക്കിടക്കുന്ന ചാക്ക് കെട്ടിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ചാക്ക് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് കൈയും കാലും കയറിന് ബന്ധിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കുഞ്ഞിന്റെ ഘാതകരെ പിടികൂടി ശിക്ഷിക്കണമെന്ന് മാതാപിതാക്കളും നാട്ടുകാരും പ്രതിഷേധിക്കുകയുണ്ടായി. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരെ ചോദ്യംചെയ്തുവരികയാണ്.