പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ജെഡിയു നേതാവ് നിതീഷ് കുമാര്‍. പാട്‌നയിലെ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ഉപ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
|
243 നിയമസഭാ സീറ്റുകളില്‍ 202 എണ്ണം നേടിയാണ് ജെഡിയുവും ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം ഭരണത്തുടര്‍ച്ച നേടിയത്. 89 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 85 സീറ്റുകള്‍ നേടി, ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) 19 സീറ്റുകള്‍ നേടി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (മതേതര)അഞ്ച് സീറ്റുകള്‍ നേടി, രാഷ്ട്രീയ ലോക് മോര്‍ച്ച നാല് സീറ്റുകളും നേടി.
ALSO READ: തുര്‍ക്കിയില്‍ അവധിക്കാലം ചെലവിടാനെത്തിയ നാലംഗ കുടുംബം മരിച്ചു; മരണകാരണം മൂട്ടയ്‌ക്കെതിരായ മരുന്ന്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





