15
Jun 2024
Thu
15 Jun 2024 Thu

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ നാഷണല്‍ മിനറല്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ (ഹൈരദാബാദ്) അപ്രന്റിസ്ഷിപ്പിന് അവസരം. ഛത്തീസ്ഗഡിലെ ദന്തേവാഡയിലുള്ള ബൈലാഡില ഇരുമ്പയിര് ഖനിയിലാണ് പരിശീലനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യോഗ്യത: 2019 ഓഗസ്റ്റ് 31നുശേഷം ഡിഗ്രി/ഡിപ്ലോമ/ഐ.ടി.ഐ. പാസായവര്‍ക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

ആകെ 197 ഒഴിവുകളാണുള്ളത്.
ട്രേഡ് അപ്രന്റിസ്: ഒഴിവ്147 (മെഷീനിസ്റ്റ്4, ഫിറ്റര്‍12, വെല്‍ഡര്‍23, മെക്കാനിക് ഡീസല്‍22, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍12, ഇലക്ട്രീഷ്യന്‍27, സി.ഒ.പി.എ.47). യോഗ്യത: ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ.

ഡിപ്ലോമ അപ്രന്റിസ്: ഒഴിവ്10 (സിവില്‍1, ഇലക്ട്രിക്കല്‍4, മെക്കാനിക്കല്‍4, മൈനിങ്1). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമ/ടെക്‌നോളജി.

ഗ്രാജുവേറ്റ് അപ്രന്റിസ്: ഒഴിവ്40 (കെമിക്കല്‍ എന്‍ജിനീയറിങ്1, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്1, ബി.ഫാം.1, ബി.ബി.എ.2, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്2, ഇലക്ട്രിക്കല്‍6 മെക്കാനിക്കല്‍10, മൈനിങ്10, സിവില്‍7). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം/ടെക്‌നോളജി/ബി.ബി.എ./ബി.ഫാം.

പ്രായം: 2024 മേയ് 14ന് 16 വയസ്സില്‍ കുറയരുത്.

വാക്ക്ഇന്‍ ഇന്റര്‍വ്യൂ നടത്തിയാവും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചട്ടപ്രകാരമുള്ള സ്‌റ്റൈപ്പന്‍ഡ് അനുവദിക്കും.

ഐ.ടി.ഐ. അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്നവര്‍ www.apprenticeshipindia.gov.in എന്ന പോര്‍ട്ടലിലും ഗ്രാജുവേറ്റ്/ഡിപ്ലോമ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്നവര്‍ https://nats.education.gov.in എന്ന പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്യണം.

നിലവില്‍ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും ഒന്നോ അതിലധികമോ വര്‍ഷം പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കാനര്‍ഹരല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.nmdc.co.in

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

NMDC Apprentice Recruitment 2024

https://newstaglive.com/wp-content/uploads/2024/06/latest-news-176.jpg