11
Feb 2023
Fri
11 Feb 2023 Fri

കുവൈത്ത് സിറ്റി: റമദാന്‍ മാസത്തില്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തില്ലെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. നേരത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് മന്ത്രാലയം നിഷേധിച്ചു. റമദാന്‍ മാസത്തിലെ റോഡുകളിലെ തിരക്ക് പരിഹരിക്കുന്നതിനായി സ്‌കൂളുകളിലും കോളജുകളിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തണമെന്ന് പാര്‍ലമെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്‌കൂളുകളില്‍ പുതിയ സമയക്രമം നിശ്ചയിച്ചു. ലോവര്‍ പ്രൈമറി ക്ലാസ്സുകള്‍ 9.30ന് ആരംഭിച്ച് ഉച്ചക്ക് ഒരു മണിക്കും പ്രൈമറി-മിഡില്‍-ഹൈസ്‌കൂള്‍ ക്ലാസ്സുകള്‍ 1.30ന് അവസാനിക്കുന്ന തരത്തിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക