കോഴിക്കോട്: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് മെട്രോപോളിസിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡന്റ് ആയി നൂറുദ്ദീൻ അബ്ദുറഹീം അഹമദ്, സെക്രട്ടറിയായി ഡോ: ഷംസീർ ആർ പി , ട്രഷറർ ആയി പി.കെ.പത്മനാഭൻ എന്നിവരാണ് താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ അധികാരമേറ്റത് . കോഴിക്കോട് ജില്ലാ ജഡ്ജി ഷൈജൽ എം.പി. മുഖ്യാതിഥി ആയിരുന്നു .
|
മുൻ റോട്ടറി ഗവർണർ ശ്രീധരൻ നമ്പ്യാർ, ഡോ: കെ.മൊയ്തു (ചെയർമാൻ KMCT) , പി വി വത്സരാജ്(മാനേജിങ് ഡയറക്ടർ അൽഹിന്ദ് ഗ്രൂപ്പ്) , അർഷാദ് മേത്ത, ക്യാപ്റ്റൻ ഹരിദാസ്, ഡോ: അനീസ് അലി തുടങ്ങിയവർ സംസാരിച്ചു. കരുണ സ്പീച്ച് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾക്കുള്ള കളിക്കോപ്പുകൾ, നഗരത്തിലെ 10 ഗവൺമെന്റ് സ്കൂളുകൾക്ക് മുഴുവൻ പഠനോപകരണങ്ങൾ, ശാന്തി ഭവൻ ഓൾഡേജ് ഹോമിലെ വയോജനങ്ങൾക്കുള്ള ഉപകരണങ്ങൾ തുടങ്ങിയ വിവിധ സേവന പദ്ധതികൾക്ക് തുടക്കം കുറിച്ചു.
പുതിയ അംഗങ്ങളായി ചേർന്ന പി അഹ്‌മദ് ശരീഫ് , റഫീഖ് സ്കൈ ക്രൂ , മനോജ് തമ്പാൻ, വിനയ ദാസ് തുടങ്ങിയവർക്ക് യോഗത്തിൽ സ്വീകരണം നൽകി .


