ശ്രദ്ധിക്കുക: നോര്‍ക്ക ഒരു സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ ഏജന്‍സി ഫീസ് ആവശ്യപ്പെടില്ല. അതുപോലെ തട്ടിപ്പ് ഭീതി സംശയിക്കുകയും വേണ്ട.
|
norka nursing recruitment for canada:
നഴ്‌സിങ് പഠനം കഴിഞ്ഞ് വിദേശ രാജ്യങ്ങളില്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് മികച്ച അവസരം ഒരുക്കി കാനഡയിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴി നഴ്‌സിങ് റിക്രൂട്ട്‌മെന്റ്. ന്യൂ ഫോണ്ട്‌ലാന്റ്& ലാബ്രഡോര്‍ പ്രവിശ്യയിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പ്രവിശ്യയിലാകെ നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ വെച്ചാണ് അഭിമുഖങ്ങള്‍ നടക്കുക.
വിശദ വിവരങ്ങള്‍ താഴെ
ഒഴിവുകള്‍ന്യൂ ഫോണ്ട്‌ലാന്റ്& ലാബ്രഡോര്‍ പ്രവിശ്യയില്‍ നിലവില്‍ 50ലധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനായുള്ള അഭിമുഖങ്ങള്‍ ഫെബ്രുവരി 19 മുതല്‍ ആരംഭിക്കും. അവധി ദിനങ്ങളിലൊഴികെ വൈകുന്നേരം 5 മണി മുതല്‍ രാത്രി 8 മണി വരെയാണ് ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടക്കുക.
ശ്രദ്ധിക്കുക: നോര്‍ക്ക ഒരു സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ ഏജന്‍സി ഫീസ് ആവശ്യപ്പെടില്ല. അതുപോലെ തട്ടിപ്പ് ഭീതി സംശയിക്കുകയും വേണ്ട.
യോഗ്യത
2015ന് ശേഷം നേടിയ ബി.എസ്.സി (നഴ്‌സിങ്) ബിരുദമോ/ പോസ്റ്റ് ബി.എസ്.സിയോ, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ആണ് യോഗ്യത.
എന്‍.സി.എല്‍.ഇ.എക്‌സ് യോഗ്യത നേടിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. കൂടാതെ ഐ.ഇ.എല്‍.ടി.എസ് ജനറല്‍ സ്‌കോര്‍ 5 അഥവാ, സി.ഇ.എല്‍.പി.ഐ.പി ജനറല്‍ സ്‌കോര്‍ 5 ആവശ്യമാണ്.
യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പൂര്‍ണ്ണ തോതിലുള്ള സി.വി, നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ (www.norkaroots.org) നല്‍കിയിരിക്കുന്ന ഫോര്‍മാറ്റില്‍ തയ്യാറാക്കി അയക്കണം. ഇതില്‍ രണ്ട് പ്രഫഷനല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം. (അതായത് നിലവിലുള്ളതോ, അല്ലെങ്കില്‍ മുന്‍പ് ഉള്ളതോ).കൂടാതെ, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്‌സിങ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാഡമിക് ട്രാന്‍സ്‌ക്രിപ്റ്റ്, പാസ്‌പോര്‍ട്ട്, മോട്ടിവേഷന്‍ ലെറ്റര്‍, എന്നിവ സഹിതം ‘[email protected]’ എന്ന ഇമെയിലിലേക്ക് അയക്കണം.


