17
May 2024
Wed
17 May 2024 Wed

ബ്രിട്ടണിലെ വെയില്‍സില്‍ നഴ്സുമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. നഴ്സിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ- നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെഡിക്കല്‍, സര്‍ജിക്കല്‍, എമര്‍ജന്‍സി, പീഡിയാട്രിക്, ന്യൂറോസര്‍ജറി, റീഹാബിലിറ്റേഷന്‍, പെരിഓപ്പറേറ്റീവ്, അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് സ്പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമാണ് പരിഗണിക്കുക. സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്‌കോര്‍ ഏഴ് (റൈറ്റിങ്ങില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഒഇടിബിയും (റൈറ്റിങ്ങില്‍ സി+) ശേഷി ഉണ്ടായിരിക്കണം.

ജൂണ്‍ 6 മുതല്‍ 8 വരെ എറണാകുളം ഹോട്ടല്‍ താജ് വിവാന്തയിലാണ് അഭിമുഖവും തിരഞ്ഞെടുപ്പും. വിശദമായ സിവി, ഐഇഎല്‍ടിഎസ്/ഒഇടി സ്‌കോര്‍ കാര്‍ഡ്, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected], [email protected] ല്‍ മെയ് 24 നകം അപേക്ഷിക്കണം.
വിശദവിവരങ്ങള്‍
www.norkaroots.org, www.nifl.norkaroots.org എന്നി വെബ്‌സൈറ്റുകളില്‍ ലഭിക്കും.