14
Nov 2024
Wed
14 Nov 2024 Wed
norka saudi moh recruitment

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുള്ള സ്റ്റാഫ് നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബേണ്‍സ്, ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് (CCU), ഡയാലിസിസ്, എമര്‍ജന്‍സി റൂം, ഐ.സി.യു (Adult), ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂനിറ്റ്, ഓങ്കോളജി, ഓപറേറ്റിങ് റൂം, പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂനിറ്റ്, റിക്കവറി എന്നീ സ്‌പെഷാലിറ്റികളിലാണ് ഒഴിവുകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

നഴ്‌സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്‌പോര്‍ട്ട്, മറ്റ് അവശ്യരേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org

അവസാന തീയതി November 30.

സൗദി കമ്മിഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷലിസ്റ്റുകളില്‍നിന്നുള്ള പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ (മുമാരിസ് വഴി) യോഗ്യതയും ഡേറ്റഫ്‌ളോ വെരിഫിക്കേഷന്‍, എച്ച് ആര്‍.ഡി അറ്റസ്റ്റേഷന്‍ എന്നിവയും രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമാണ്. അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുള്ള പാസ്‌പോര്‍ട്ടും ഉളളവരാകണം. അഭിമുഖ സമയത്ത് പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. അഭിമുഖം ഡിസംബര്‍ രണ്ടാംവാരം കൊച്ചിയില്‍ നടക്കും.

norka saudi moh recruitment