കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ യുഎസില്‍ പിടിയിലായി. അന്‍മോല്‍ ബിഷ്‌ണോയി(25)ആണ് കാലിഫോര്‍ണിയയില്‍ പിടിയിലായത്. യാത്രാരേഖകളില്‍ കൃത്രിമം നടത്തിയത് യുഎസി ഇമിഗ്രേഷനാണ് അന്‍മോളിനെ പിടികൂടിയത്. അന്‍മോലിനെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള സാധ്യതകള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്.
|
2022 മെയ് 15നാണ് അന്‍മോല്‍ ബിഷ്‌ണോയി യുഎസിലേക്ക് പോയത്. ഭാനു എന്ന പേരില്‍ തയ്യാറാക്കിയ വ്യാജ പാസ്‌പോര്‍ട്ടിലായിരുന്നു അന്‍മോളിന്റെ യാത്രയെന്നാണ് വിവരം. യാത്രാരേഖയ്‌ക്കൊപ്പം അന്‍മോല്‍ ബിഷ്‌ണോയി സമര്‍പ്പിച്ച റഫറന്‍സ് കത്തുകളിലൊന്ന് വ്യാജമെന്ന് യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ കണ്ടെത്തിയതാണ് ഇയാളെ പിടികൂടാന്‍ കാരണമായത്.
മഹാരാഷ്ട്ര മന്ത്രിയായിരുന്ന ബാബാ സിദ്ധിഖിയെ കൊലപ്പെടുത്തിയ കേസിലും ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിനുമുന്നില്‍ വെടിയുതിര്‍ത്ത കേസിലും അന്‍മോല്‍ ബിഷ്‌ണോയി സംഘത്തിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. യുഎസില്‍ പിടിയിലായ അന്‍മോലിനെ ഇന്ത്യക്ക് കൈമാറുന്നതിനായി സിബിഐ അടക്കമുള്ള ദേശിയ ഏജന്‍സികള്‍ കേസ് ഫയലുകള്‍ ശേഖരിച്ച് തെളിവുകള്‍ ശക്തമാക്കുകയാണെന്നാണ് വിവരം. 2002 ജൂണ്‍ ആറിന് പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയെ വെടിവച്ചുകൊന്ന കേസിലും അന്‍മോല്‍ ബിഷ്‌ണോയി പ്രതിയാണ്. ഈ കേസിനു ശേഷമാണ് ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ഇന്ത്യ വിട്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





