15
Dec 2024
Fri
15 Dec 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന ബുദ്ധിമുട്ടിനു പരിഹരമാകുന്നു. ഗസറ്റിൽ വിജ്ഞാപനം ചെയ്ത് ആണ് എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയുക. കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) സർക്കാർ ഭേദഗതി ചെയ്തു ആണ് ഇത് സാധ്യമാക്കിയത്. അപേക്ഷ പ്രകാരം
പരീക്ഷാ ഭവനാണ് എസ്എസ്എൽസി ബുക്കിൽ മാറ്റംവരുത്തി നൽകാൻ അധികാരം ഉളളത്. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വരുത്തുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ, അപേക്ഷകന്റെ/അപേക്ഷകയുടെ മറ്റ് സർട്ടിഫിക്കറ്റുകളിലും എളുപ്പത്തിൽ തിരുത്തൽ വരുത്താൻ കഴിയും. പേരുമാറ്റിയ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസുകളിൽ ഹാജരാക്കിയാൽ അവിടെയുള്ള രേഖകളിലും മാറ്റം വരുത്താൻ കഴിയും.

എസ്എസ്എൽസി ബുക്കിലെ പേര് മാറ്റാൻ കഴിയില്ലെന്ന 1984-ലെ ഉത്തരവ് പലർക്കും വൻ ബുദ്ധിമുട്ട് ആണ് ഉണ്ടാക്കിയത്. ഈ ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയിൽ വർഷങ്ങളായി നടന്ന കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ചട്ടം (കെഇആർ) ഭേദഗതിചെയ്തത്. മുമ്പ് പേര് മാറ്റി ഗസറ്റിൽ വിജ്ഞാപനംചെയ്താലും എസ്എസ്എൽസി ബുക്കിലെ പേര് മാറ്റാൻ കഴിഞ്ഞിരുന്നില്ല. SSLC ബുക്കിലെ പേര് ആണ് ആധാർ അടക്കമുള്ള രേഖകൾക്ക് ഭൂരിഭാഗം ആളുകളും ഉപയോഗിച്ചത്.