സൗദി അറേബ്യയിലേക്ക് സമർത്ഥരായ നഴ്സുമാരെ സർക്കാരിന് കീഴിലെ ODEPEC റിക്രൂട്ട് ചെയ്യുന്നു. സർക്കാരിന് കീഴിലുള്ള ഏജൻസി ആയതിനാൽ ജോലി ലഭിക്കാൻ യാതൊരു ഏജൻസി ഫീസും നൽകേണ്ടതില്ല.
|
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റ്സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
യോഗ്യത
ബി.എസ്.സി നഴ്സിങ് അല്ലെങ്കില്‍ പിബിഎന്‍, എം.എസ്.സി നഴ്സിങ് കഴിഞ്ഞവരായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
ഉയര്‍ന്ന പ്രായപരിധി 35 വയസാണ്.
ശമ്പളം
ജോലി ലഭിച്ചാല്‍ 4110 സഊദി റിയാല്‍ (91,533) രൂപ ശമ്പളമായി ലഭിക്കും. കൂടാതെ എക്സ്പീരിയന്‍സ് അലവന്‍സും ലഭിക്കും.
താമസം, വിസ, വിമാനടിക്കറ്റ് എന്നിവ കമ്പനി നല്‍കും. ഗവണ്മെന്റ് അംഗീകരിച്ചിട്ടുള്ള സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നതാണ്.
*വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ*
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം:
ജൂണ്‍ 30.
അലക്ഷിക്കേണ്ട വിധം:
ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കോപ്പി എന്നിവ സഹിതം [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം.
‘Female Nurse to MOH-KSA’ എന്ന് മെയില്‍ സബ്ജക്ട് ലൈനില്‍ രേഖപ്പെടുത്തണം.
കൂടുതല്‍ വിവരങ്ങൾക്ക്: https://odepc.kerala.gov.in/jobs/female-b-sc-nurses-to-ministry-of-health-saudi-arabia/
Female B.SC Nurses to Ministry of Health, Saudi Arabia


