14
Nov 2023
Wed
14 Nov 2023 Wed

നഴ്‌സുമാര്‍ക്ക് സൗദിയില്‍ വന്‍ അവസരം; നോര്‍ക്ക റൂട്ട്‌സ് വഴി ഇന്റര്‍വ്യൂ; 90,000 രൂപ ശമ്പളം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉയര്‍ന്ന ശമ്പളത്തില്‍ വിദേശത്ത് ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ഡ്രൈവ്. സൗദിയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് വനിതാ നഴ്‌സുമാര്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. എല്ലാ തിങ്കളാഴ്ച്ചയും ഓണ്‍ലൈനായാണ് അഭിമുഖം നടക്കുക.

നഴ്‌സിങ്ങില്‍ ബിരുദവും, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും അനിവാര്യമാണ്. 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും ആവശ്യമാണ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 4050 സൗദി റിയാലാണ് (ഏകദശം 90,000 രൂപ) ശമ്പളമായി ലഭിക്കുക. കൂടാതെ താമസ സൗകര്യവും ലഭിക്കും.

എല്ലാ ഉദ്യോഗാര്‍ഥികളും ഇന്റര്‍വ്യൂ സമയത്ത് സാധുവായ പാസ്‌പോര്‍ട്ട് ഹാജരാക്കണം. വിശദമായ സി.വി.യും വിദ്യാഭ്യാസം, പ്രവര്‍ത്തി പരിചയം, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇമെയില്‍ ഐ.ഡിയിലേക്ക് അപേക്ഷ നല്‍കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നുംമിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

ശ്രദ്ധിക്കുക: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന് മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്കറൂട്ട്‌സിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്.