15
Jun 2026
Tue
15 Jun 2026 Tue
plus one trial allotment malappuram

Plus one trial allotment മലപ്പുറം: മലപ്പുറം ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ ദൗര്‍ലഭ്യം വ്യ ക്തമാക്കി ട്രയല്‍ അലോട്ട്‌മെന്റ്. പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളില്‍ പകുതിയിലേറെ പേര്‍ പുറത്ത്. 40,373 പേര്‍ക്കാണ് ജില്ലയില്‍ ട്രയല്‍ അലോട്ട്‌മെന്റ് ലഭിച്ചത്. മറ്റ് ജില്ലകളില്‍നിന്നുള്ള 8198 പേരുള്‍പ്പെടെ പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലകം വഴി ജില്ലയില്‍ അപേക്ഷിച്ചത് 82,665 പേരാണ്. 42,292 പേരാണ് ട്രയല്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവരായി ജില്ലയിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭിന്നശേഷി വിഭാഗത്തിനായുള്ള 410 ഉള്‍പ്പെടെ 57,695 സീറ്റാണ് ജില്ലയിലുള്ളത്. ജനറല്‍ വിഭാഗത്തിനുള്ള 26,701 സീറ്റിലും മുസ്‌ലിം വിഭാഗത്തിന്റെ 2999 സീറ്റിലും അലോട്ട്‌മെന്റായി. സംവരണ വിഭാഗത്തിലുള്‍പ്പെടെ 17,322 സീറ്റുകള്‍ ട്രയല്‍ അലോട്ട്‌മെന്റില്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് എസ്.സി/എസ്.ടി വിഭാഗത്തിലും സാമ്പത്തിക പിന്നാക്ക വിഭാഗത്തിലുമാണ്.

അപേക്ഷകരുടെ അലോട്ട്‌മെന്റ് ലഭിക്കാനുള്ള സാധ്യത സൂചിപ്പിക്കുന്നതാണ് ട്രയല്‍ അലോട്ട്‌മെന്റ്. ട്രയല്‍ അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകര്‍ക്ക് ജൂണ്‍ പത്തിന് വൈകീട്ട് അഞ്ച് വരെ തിരുത്തല്‍ വരുത്താം.

കാന്‍ഡിഡേറ്റ് ലോഗിനിലെ Edit Application ലിങ്കിലൂടെ ആവശ്യമായ തിരുത്തല്‍/ഉള്‍പ്പെടുത്തല്‍ വരുത്തി പത്തിന് വൈകീട്ട് അഞ്ചിനകം ഫൈനല്‍ കണ്‍ഫര്‍മേഷന്‍ ചെയ്യണം. നേരത്തേ ജൂണ്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും ഈ ഘട്ടത്തില്‍ ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തി അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കാം. ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ 15നാണ്.

ട്രയല്‍ അലോട്ട്‌മെന്റില്‍ ഒഴിവുള്ള സീറ്റുകളുടെ വിവരം
സംവരണ വിഭാഗം, ആകെ സീറ്റ്, അലോട്ട്‌മെന്റായവ, ഒഴിവുകള്‍
ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി) 3294-3253-41

എല്‍.സി/എസ്.ഐ.യു.സി/ആംഗ്ലോ ഇന്ത്യന്‍ 1288-48-1240

ക്രിസ്ത്യന്‍ (ഒ.ബി.സി) 439-36-403

ഹിന്ദു (ഒ.ബി.സി) 1288-660-628

എസ്.സി 8127-4451-3676

എസ്.ടി 5357-202-5155

ഭിന്നശേഷിക്കാര്‍ 1058-604-454

ബ്ലൈന്‍ഡ് 281-24-257

ധീവര 849-15-834

വിശ്വകര്‍മ 849-838-11

കുശവന്‍ ആന്‍ഡ് റിലേറ്റഡ് 439-87-352

കുടുംബി 439-0-439

സാമ്പത്തിക പിന്നാക്കക്കാര്‍ 4287-455-3832

സമയം വൈകിയത് കൊണ്ട് സീറ്റുകളുടെ കാര്യത്തില്‍ ഇത്തവണ കാര്യമായി ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന്‍. തെക്കന്‍ ജില്ലകളില്‍ നിരവധി പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുമ്പോഴാണ് മലപ്പുറത്തിന് ഈ ദുരവസ്ഥ.