28
Oct 2025
Mon
28 Oct 2025 Mon
O K Janeesh elected as Youth Congress State President

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ച ഒഴിവിലേക്കാണ് നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായ ജനീഷിനെ തിരഞ്ഞെടുത്തത്. തൃശൂര്‍ സ്വദേശിയായ ജനീഷ് കെഎസ് യുവിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായും അബിന്‍ വര്‍ക്കി, കെ എം അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകിട്ടിയ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയ ശേഷമായിരുന്നു നിയമനം.

ALSO READ: കൊല്ലത്ത് ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ ചാടിയ യുവതിയും രക്ഷിക്കാന്‍ ഇറങ്ങിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമടക്കം മൂന്നുപേര്‍ മരിച്ചു