15
Dec 2023
Sat
15 Dec 2023 Sat

UAEയില്‍ നഴ്‌സുമാര്‍ക്ക് അവസരം: ലക്ഷത്തിലധികം ശമ്പളം, സൗജന്യ റിക്രൂട്ട്‌മെന്റ്; ഏജന്‍സി ഫീസില്ല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

യു.എ.യിലെ വിവിധ ആശുപത്രികളിലേക്ക് കേരള സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് നടത്തുന്ന സൗജന്യ റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അബുദാബിയിലെ സാറ്റലൈറ്റ് / റിമോട്ട് / ഇന്‍ഡസ്ട്രിയല്‍ / ഓണ്‍ഷോര്‍ / ഓഫ്‌ഷോര്‍ ക്ലിനിക്കുകളിലെ റിക്രൂട്ട്‌മെന്റിനായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പ്രശസ്തമായ ഒരു സ്വകാര്യ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് 2 വര്‍ഷത്തെ പരിചയമുള്ള പുരുഷ ബിഎസ്‌സി നഴ്‌സുമാരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. 2024 ജനുവരി മൂന്നാം വാരത്തില്‍ അഭിമുഖം നടക്കും.

BSc നഴ്‌സിംഗ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഐസിയു, എമര്‍ജന്‍സി, അടിയന്തര പരിചരണം, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യേണ്ടി വരും.

പരമാവധി പ്രായ പരിധി 40 വയസ്സാണ്.

5000 UAE ദിര്‍ഹം (1.13 ലക്ഷം രൂപ) ശമ്പളത്തോടൊപ്പം മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും. ഡ്യൂട്ടിയിലായിരിക്കുന്ന കാലയളഴില്‍ ഷെയറിങ് ബാച്ചിലര്‍ താമസ സൗകര്യം ലഭിക്കും. തിരിച്ചടവ് അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കവറേജ്, വര്‍ഷത്തില്‍ ശമ്പളത്തോട് കൂടിയ 30 ദിവസത്തെ ലീവും ലഭിക്കും.

താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ [email protected] എന്ന ഇമെയിലിലേക്ക് ജനുവരി 10ന് മുമ്പ് അയക്കുക.