സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ മലയാളി നഴ്‌സുമാര്‍ക്ക് അവസരം. കേരള സര്‍ക്കാര്‍ ഒഡാപെക് മുഖേനയാണ് സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മികച്ച ശമ്പളവും, മറ്റ് ആനുകൂല്യങ്ങളുമാണ് ഓഫര്‍ ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ മെയ് ഏഴിന് മുന്‍പായി അപേക്ഷ നല്‍കണം.
|
തസ്തികകളും ഒഴിവും
സഊദി മിനിസ്ട്രി ഓഫ് ഹെല്‍ത്തിലേക്ക് വനിത നഴ്‌സ് റിക്രൂട്ട്‌മെന്റ് ആണ് നടക്കുന്നത്.
ആകെ 50 ഒഴിവുകളാണുള്ളത്.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ശമ്പളം:
3500 സഊദി റിയാലാണ് (80,000 രൂപക്ക് മുകളില്‍ വരും) അടിസ്ഥാന ശമ്പളം.
പുറമെ ഹൗസിങ് അലവന്‍സായി 500 റിയാല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അലവന്‍സായി 400 റിയാല്‍ എന്നിവ കൂടി പ്രതിമാസം 900 റിയാല്‍ (ഏകദേശം 20,000ന് മുകളില്‍ രൂപ) ലഭിക്കും.
യോഗ്യത
വനിതകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
ബിഎസ് സി നഴ്‌സിങ് യോഗ്യത വേണം. ഒരു വര്‍ഷത്തെ ജോലി പരിചയം ആവശ്യമാണ്.
ഐസിയു, എന്‍ ഐസിയു, പി ഐസിയു, ഡയാലിസിസ് അല്ലെങ്കില്‍ എമര്‍ജന്‍സി, ജനറല്‍ നഴ്‌സിങ് വിഭാഗങ്ങളില്‍ ജോലി ചെയ്തുള്ള പരിചയം.
പ്രായപരിധി
40 വയസ് വരെയാണ് പ്രായപരിധി.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
ഇന്റര്‍വ്യൂ ലൊക്കേഷന്‍:
കൊച്ചി
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ഒഡാപെകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://odepc.kerala.gov.in/sign-in എന്ന ലിങ്കില്‍ പോയി ലോഗിന്‍ ചെയ്തും അപേക്ഷിക്കാം.
വിജ്ഞാപനം താഴെ കൊടുക്കുന്നു. അതു പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയ ശേഷം അപ്ലൈ ബട്ടണ്‍ ക്ലിക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.
ODEPC invites application from FEMALE BSc Nurses for recruitment to Ministry of Health, Saudi Arabia. Interview in May 2025 at Kochi


