UAEയില്‍ മികച്ച ശമ്പളത്തോടുകൂടി സെക്യൂരിറ്റി രംഗത്ത് ജോലി നോക്കുന്നവര്‍ക്ക് വീണ്ടും അവസരമൊരുക്കി കേരളാ സര്‍ക്കാരിന് കീഴിലുള്ള ODEPC. റിക്രൂട്ട്‌മെന്റ് മായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു.
സര്‍ക്കാര്‍ ഏജന്‍സിയായതിനാല്‍ ഈ ജോലിക്കായി യാതൊരു കമ്മിഷനോ ഫീസോ ഈടാക്കുന്നതല്ല.
|
അവസാന തീയതി: നവംബര്‍ 23
ശമ്പളം
തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 2262 ദിര്‍ഹം (ഏകദേശം 51000 രൂപ) മാസം ശമ്പളമായി ലഭിക്കും. (ഇതില്‍ എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടും).
പുരുഷന്മാര്‍ക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അവസരം ഉള്ളത്.
കൂടാതെ മികച്ച ശാരീരിക ക്ഷമത ആവശ്യമാണ്. അതിന്റെ വിവരങ്ങള്‍ ഇങ്ങനെ:
ഉയരം കുറഞ്ഞത് 175 സെന്റീമീറ്റര്‍
മികച്ച കേള്‍വി ശക്തിയും കാഴ്ച്ച ശക്തിയും ഉണ്ടായിരിക്കണം. വലിയ രോഗങ്ങള്‍ ഉണ്ടാകരുത്.
ശരീരത്തില്‍ പാടുകളും, ദൃശ്യമായ ടാറ്റുകളോ പാടില്ല
പ്രായം:
25 വയസ്സിനും 40 വയസ്സിനും ഇടയില്‍
വിദ്യാഭ്യാസം
എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം
ഏതെങ്കിലും സെക്യൂരിറ്റി മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
സെക്യൂരിറ്റി ലൈസന്‍സ് ഉള്ളവര്‍ക്കും ആര്‍മി/ സിവില്‍ ഡിഫന്‍സ് പശ്ചാത്തലത്തില്‍ നിന്നുള്ള വ്യക്തികള്‍ക്ക് മുന്‍ഗണന നല്‍കും.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ഭാഷാ നൈപുണ്യം
ഇംഗ്ലീഷ് വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം.
സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ച് നല്ല ധാരണ ഉള്ളവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെ കൊടുത്ത ഇമെയില്‍ ഐഡിയിലേക്ക് നിങ്ങളുടെ സി.വി അയക്കണം.
സി.വിയില്‍ കൃത്യമായി നിങ്ങളുടെ ശാരീരിക യോഗ്യത സൂചിപ്പിക്കണം. 2024 നവംബര്‍ 23 വൈകുന്നേരം 5 മണിക്ക് മുമ്പാണ് സിവി അയ്കകേണ്ടത്.
ഈമെയില്‍: [email protected]
Notification: odepc.kerala.gov.in/jobs/security-guards-required-for-uae/
ODEPC recruiting Security Guards to UAE.


