11
May 2024
Tue
11 May 2024 Tue

ഒഡീഷ ഹൈക്കോടതിയില്‍ ജോലി നേടാന്‍ അവസരം. അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന വകുപ്പാണിത്. ആകെ 147 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ജൂണ്‍ 18 വരെ അപേക്ഷ നല്‍കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തസ്തിക& ഒഴിവ്
ഒഡീഷ ഹൈക്കോടതിയില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍. ആകെ ഒഴിവുകള്‍ 147.

പ്രായപരിധി
21 വയസ് മുതല്‍ 32 വയസ് വരെ.

യോഗ്യത
അംഗീകൃത സര്‍വകലാശാല ബിരുദം.

ശമ്പളം
35,400 രൂപ മുതല്‍ 1,12,400 രൂപ വരെ

ഒഡീഷ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. പ്രായപരിധി ഇളവ്, മറ്റ് സംവരണ ആനുകൂല്യങ്ങള്‍, സംശയങ്ങള്‍ എന്നിക്കായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.

ഫീസ്: 500 രൂപ
(എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് ഫീസടക്കേണ്ടതില്ല)

അപേക്ഷിക്കേണ്ട ലിങ്ക്: https://www.orissahighcourt.nic.in/recruitment-corner/
വിജ്ഞാപനം: https://www.orissahighcourt.nic.in/uploads/recruitment/recruitment-1715653226.pdf

odisha High Court Assistant Notification 2024

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക