22
Jan 2024
Sun
22 Jan 2024 Sun

ജിദ്ദ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസികാര്യ സംഘടനായ ഒഐസിസിയുടെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി സൗദി നാഷണൽ കമ്മറ്റിയുടെ കീഴിലുള്ള വെസ്റ്റേൺ റീജിയണൽ കമ്മറ്റിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹക്കീം പാറക്കലിനെ പ്രസിഡന്റായും അസ്ഹാബ് വർക്കലയെ ജനറൽ സെക്രട്ടറിയായും ഷരീഫ് അറക്കലിനെ ട്രഷററായും തിരഞ്ഞെടുത്തു. ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയാണ് പുതിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 ൽ ആരംഭിച്ച വിപുലമായ മെമ്പർഷിപ് ക്യാമ്പയിന് ശേഷം ലഭിച്ച മെമ്പർഷിപ് ഫോമുകൾ കെപിസിസി ഓഫീസിൽ സമർപ്പിക്കുകയും അവിടെ നിന്ന് ലഭിച്ച അംഗത്വ കാർഡിന്റെ അടിസ്ഥാനത്തിൽ കമ്മറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഘട്ടം ഘട്ടമായി നടന്നു. ഇതനുസരിച്ചു പതിനാല് ജില്ലാ കമ്മറ്റികളുടെ ഭാരവാഹികളെയും റീജിണൽ കമ്മറ്റി ജനറൽ ബോഡിയിലേക്കുള്ള അംഗങ്ങളെയും പ്രിസൈഡിങ് അംഗങ്ങളുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കുകയുണ്ടായത്. റീജിണൽ കമ്മറ്റിയുടെ കീഴിലുള്ള തബൂക്ക്. യാമ്പു, മക്ക, മദീന ഏരിയ കമ്മറ്റികളിലേക്കും സമാനമായ രീതിയിൽ തിരഞ്ഞെടുപ്പ് നടന്നു. അതിനെ തുടർന്ന് ജനുവരി 19 നു ജിദ്ദയിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ സാന്നിധ്യത്തിൽ നാഷണൽ കമ്മറ്റി നിയമിച്ച പ്രിസൈഡിങ് അംഗങ്ങളായ റഹ്മാൻ മുനമ്പത്ത്, റസാക്ക് പൂക്കോട്ടുംപാടം എന്നിവരുടെ നേതൃത്വത്തിൽ ഇലക്ഷൻ നടപടികൾ പൂർത്തിയാക്കി. ഏകകണ്ഠമായാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഹക്കീം പാറയ്ക്കലിനെ തിരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റ്മാരായി സഹീർ മഞ്ഞാലി,
കുഞ്ഞിമുഹമ്മദ് കൊടശ്ശേരി,രാധാകൃഷ്ണൻ കാവുംബായി,റഷീദ് ബിൻസാഗർ എന്നിവരെയും
മറ്റു ജനറൽ സെക്രട്ടറിമാരായി മുജീബ് തൃത്താല, മനോജ്‌ മാത്യു, ആസാദ്‌ പോരൂർ, നാസ്മുദ്ദീൻ മണനാക്ക് എന്നിവരെയും സെക്രട്ടറിമാരായി അസ്‌കർ പുലിയഞ്ചാലി, ഉമ്മർ മങ്കട, പ്രിൻസാദ് പാറായി, യൂനുസ് കാട്ടൂർ, മുസ്തഫ തലപ്പിൽ, ഷംനാദ് മുഹമ്മദ്‌, മോഹൻ ബാലൻ, അലി കടിയാപുറത്ത്, ജലീഷ് കാളികാവ്, നൗഷാദ് കരുനാഗപ്പള്ളി, മുജീബ് ചെനേത്ത്, ബഷീർ മുഹമ്മദ്‌ കുഞ്ഞു, മനോജ്‌ മുരളീധരൻ എന്നിവരെയും തിരഞ്ഞെടുത്തു

ഷൌക്കത്ത് പരപ്പനങ്ങാടി (അസിസ്റ്റന്റ് ട്രഷറർ),സി ടി ആലികുട്ടി (ഓഡിറ്റർ)
എന്നീ പദവികൾ വഹിക്കും. മണികണ്ഠൻ തിരുവനന്തപുരം,അഫ്ഫാൻ റഹ്മാൻ തൃശൂർ,
മുജീബ് പൂവച്ചൽ,അബ്ദുസലാം സി വി, നൗഷാദ് കാപ്പാടൻ ചാലിയാർ മുജീബ് മൂത്തേടത്ത്, മുജീബ് പാക്കട, അഹ്‌മദ്‌ ഷാനി, ഉമ്മർ പാറമ്മൽ, ഇസ്മായിൽ ചെട്ടിയാറമ്മൽ, ഷമീർ കാളികാവ്, അബ്ദുൽ മജീദ് ചേരൂർ, റഫീക്കലി മണ്ണാർക്കാട്, റഹീം മേക്കാമണ്ണിൽ, കുഞ്ഞിമോയ്‌ദീൻ പൂക്കാട്ടിൽ, പ്രവീൺ എടക്കാട്, അഷ്‌റഫ്‌ കുമ്മാലി, ഷാഫി മജീദ്, ഇർഷാദ് കരീം എന്നിവർ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളാണ്

അഷ്‌റഫ്‌ അഞ്ചാലൻ, നിസാമുദ്ദീൻ മുഹമ്മദ്, അനിൽ കുമാർ പത്തനംതിട്ട, യാസർ നായിഫ്, ഇബ്രാഹീം കുട്ടി സൈനുദ്ധീൻ ലാലു എന്നിവർ നാഷണൽ കമ്മറ്റി അംഗങ്ങളാണ്. സി എം അഹ്‌മദ്‌, അലി തേക്ക്തോട്, മുസ്തഫ പെരുവള്ളൂർ, ശങ്കർ എളങ്കൂർ
എന്നിവരെ ഗ്ലോബൽ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.