26
Dec 2025
Thu
26 Dec 2025 Thu
Sheeba thomson

മസ്‌കത്ത്: ഒമാനില്‍ ഹൃദയാഘാതം മൂലം പത്തനം തിട്ട സ്വദേശിയായ അധ്യാപിക മരിച്ചു. അടൂര്‍ ഏഴംകുളം പ്ലാവിളയില്‍ ഫിലിപ് കോശിയുടെ മകളും കൊല്ലം കടമ്പനാട് എടക്കാട് ചെറുതാപ്പില്‍ സി.കെ. തോംസണിന്റെ ഭാര്യയുമായ ചെറുതാപ്പില്‍ വീട്ടില്‍ ഷീബ തോംസണ്‍ (54) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വര്‍ഷങ്ങളായി ഒമാനിലെ സ്വകാര്യ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ടീച്ചറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. കഴിഞ്ഞ ദിവസം ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് മസ്‌കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് മരണം.

മാതാവ്: സൂസന്‍ കോശി. മക്കള്‍: ജ്യോതിഷ് തോംസണ്‍ (ബംഗളൂരു), തേജസ് തോംസണ്‍ (യു.കെ). സഹോദരങ്ങള്‍: ഷോബിന്‍ (ദുബൈ), ഷീജ സൂസന്‍ തോമസ് (കുവൈത്ത്). ആക്‌സിഡന്റ്‌സ് ആന്‍ഡ് ഡിമൈസസ് ഒമാന്‍ എക്‌സിക്യൂട്ടീവ് അംഗം ഡെന്നി രാജന്റെ ബന്ധുകൂടിയാണ് മരണപ്പെട്ട ഷീബ തോംസണ്‍.

മസ്‌കത്ത് ഖൗള ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആക്‌സിഡന്റ്‌സ് ആന്‍ഡ് ഡിമൈസസ് ഒമാന്റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച രാത്രി നാട്ടിലേക്ക് അയക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്‌കാരം പിന്നീട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക