04
Jan 2025
Wed
04 Jan 2025 Wed
one more accused arrested in Praveen Nettaru murder case

കര്‍ണാടകയിലെ ബിജെപി യുവജന സംഘടന നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. വധക്കേസ് പ്രതിക്ക് ഒളിയിടം ഒരുക്കിയ അതീഖ് അഹമ്മദ് ആണ് എന്‍ഐഎയുടെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 ജൂലൈയിലാണ് ദക്ഷിണ കന്നഡയില്‍ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരാണ് പ്രവീണിനെ കൊന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

ഈകേസിലെ മുഖ്യസൂത്രധാരനെന്നു കരുതുന്ന മുസ്തഫ പൈച്ചറിന് പിഎഫ്ഐ നേതാക്കളുടെ നിര്ദേശപ്രകാരം ഒളിയിടം ഒരുക്കിയത് അതീഖ് അഹമ്മദാണെന്നും ചെന്നൈയിലാണ് ഒളിപ്പിച്ചുതാമസിപ്പിച്ചതെന്നും എന്‍ഐഎ പറയുന്നു. 2024 മെയില്‍ ആണ് മുസ്തഫ പിടിയിലായത്.

ALSO READ: പ്രവീണ്‍ നെട്ടാരു വധക്കേസില്‍ പിടികിട്ടാപ്പുള്ളി ആയിരുന്ന പിഎഫ്‌ഐ നേതാവ് പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക