05
Sep 2024
Wed
05 Sep 2024 Wed
one year old boy dies after boiling milk fell on his body

കോഴിക്കോട് താമരശ്ശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് പൊള്ളലേറ്റ ഒരുവയസ്സുകാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുല്ലയ്ക്കാണ് ദാരുണാന്ത്യം. പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച പാല്‍ മറിഞ്ഞുവീണത്. ഗുരുതരമായി പൊള്ളലേറ്റ അസ് ലനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ നില ഗുരുതരമാവുകയും മരിക്കുകയുമായിരുന്നു.

ALSO READ: ഒരുവയസ്സുകാരി ബക്കറ്റില്‍ വീണ് മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക