30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
one year old girl drowned in bucket

കാസര്‍കോട് മഞ്ചേശ്വരത്ത് ഒരുവയസ്സുകാരി വെള്ളംനിറച്ച ബക്കറ്റില്‍ വീണ് മരിച്ചു. കടമ്പ സ്വദേശി ഫാരിസിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ദാരുണമായ അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയല്‍പക്കത്തെ കുട്ടികളോടൊപ്പം കളിക്കാന്‍ പോയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഫാത്തിമ വീട്ടിനുള്ളിലേക്ക് കയറിപ്പോവുകയായിരുന്നു. ഈ സമയം വീട്ടുകാര്‍ വരാന്തയില്‍ സംസാരിച്ചിരിക്കുകയായിരുന്നു. അകത്തേക്കു പോയ കുട്ടിയെ കാണാതെ വന്നതോടെ ചെന്നുനോക്കുമ്പോഴാണ് ബക്കറ്റില്‍ തലകീഴായി കിടക്കുന്ന കുഞ്ഞിനെ കാണുന്നത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ ഏറ്റുവാങ്ങി മറവുചെയ്തു. അസ്വാഭാവിക മരണത്തിന് മഞ്ചേശ്വരം പോലീസ് കേസെടുത്തു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement