31
Jan 2023
Thu
31 Jan 2023 Thu

അരീക്കോട്: ഊര്‍ങ്ങാട്ടീരി സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന് ശനിയാഴ്ച തുടക്കം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടി വൈകീട്ട് നാലിന് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. 1923ല്‍ ഐക്യനാണയ നിധിയായി ആരംഭിച്ച ബാങ്കിന് ഇപ്പോള്‍ രണ്ട് ശാഖയും യുറാക്കൊ എന്ന പേരില്‍ പച്ച തേങ്ങ സംഭരിച്ച് വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുന്ന കമ്പനിയും ഉള്ളതായി ബാങ്ക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശദാബ്ദിയുടെ ഭാഗമായി ചുണ്ടത്തുപൊയിലില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് ആധുനിക സൗകര്യത്തോടെ റിസോര്‍ട്ട് പണിയും. ഓരോ മാസവും വ്യത്യസ്ത രീതിയിലുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തും. വാര്‍ഷികത്തിന്റെ അവസാനം നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കും. കൂടാതെ വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചവരെയും പ്രവര്‍ത്തിക്കുന്നവരെയും ആദരിക്കും.

ഡിസംബറില്‍ ആഘോഷ പരിപാടി അവസാനിക്കും. എംഎല്‍ എമാരായ പി വി അന്‍വര്‍, പി കെ ബഷീര്‍, എ പി അനില്‍ കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി ജിഷ, വി പി സഫിയ, ടി കെ ടി അബ്ദു ഹാജി പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ എം കുര്യക്കോസ്, ടി മോഹന്‍ദാസ്, പി കെ ജോസ്, കെ സി മാത്യു പങ്കെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക