19
Feb 2023
Tue
19 Feb 2023 Tue

അഹ്‌മദ് ശരീഫ് എഴുതുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ണാടക ബിജെപി മൈനോറിറ്റി മോര്‍ച്ചാ വൈസ് പ്രസിഡന്റ് ആണ് ജസ്റ്റിസ് അബ്ദുല്‍ നാസറിന്റെ സഹോദരന്‍ മുഹമ്മദ് ഫാറൂഖ്. ആകെ മൊത്തം സംഘ് മയം. പേര് അസ്സല്‍ മുസ്‌ലിം. കഴിഞ്ഞ ആഴ്ച അയോധ്യയിലെ ശ്രീരാമ ക്ഷേത്രം ബോംബ് വച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ രാംദാസ് ഖോത്രി പേര് പറഞ്ഞിരുന്നത് ബിലാല്‍ എന്നാണ്. അതായത് മുസ്‌ലിം പേരുകള്‍ ഉപയോഗിച്ചുള്ള ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനം തകൃതിയായി നടക്കുന്നു എന്നര്‍ഥം.

അബ്ദുന്നാസര്‍ മഅ്ദനിക്ക് രോഗചികിത്സയ്ക്ക് ജാമ്യം നിഷേധിച്ചത് ഉള്‍പ്പെടെ മുസ്ലിംകളെ ട്രാപ്പിലാക്കുന്ന അനവധി വിധികളാണ് ജസ്റ്റിസ് അബ്ദുല്‍ നാസര്‍ പുറപ്പെടുവിച്ചത്. ബാബരി വിട്ടുകൊടുത്തത്, മുത്തലാഖ് അങ്ങനെയുള്ളതെല്ലാം. ന്യൂനപക്ഷ പ്രാതിനിധ്യ സൗജന്യം ഉപയോഗിച്ച് നേടിയ പദവികള്‍ വച്ച് അതേ വിഭാഗത്തിനെതിരേ അന്യായ വിധികള്‍ നല്‍കികൊണ്ടിരിക്കുകയായിരുന്നു ഇദ്ദേഹം.

എല്ലാ മുസ്‌ലിംകളും അമുസ്‌ലിംകളായി ഗണിക്കുന്ന ഖാദിയാനി അഹ്‌മദിയാക്കളില്‍ പെട്ട കുടുംബമാണത്രെ ഇവരുടേത്. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ പിളര്‍പ്പുണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ അഹ്‌മദിയാ പ്രസ്ഥാനം അന്ന് മുതലേ ബ്രിട്ടീഷ് അനുകൂലമായിരുന്നു. ഇപ്പോഴും അവരുടെ ആസ്ഥാനം ലണ്ടനില്‍ ആണ്. എക്കാലത്തും അവര്‍ ആര്‍എസ്എസ് വേദികളില്‍ പിന്തുണ പ്രഖ്യാപിച്ചു ഉണ്ടായിട്ടുമുണ്ട്.