നല്ല ദോശയും ഇഡ്ലിയും ഉണ്ടാക്കാന്‍ അറിയുമോ? എങ്കില്‍ നല്ല ശമ്പളത്തില്‍ ഒമാനില്‍ ജോലി, ഒഡേപെക് വഴി റിക്രൂട്ട്മെന്റ്
|
ഒമാനിലെ സുല്‍ത്താനെറ്റിലെ പ്രശസ്ത വെജിറ്റേറിയന്‍ ഹോട്ടലിന് വ്യത്യസ്ത തരം ദോശകള്‍, ഇഡ്ഡലി, വട, സമൂസ എന്നിവയും സമാന ഇനങ്ങളും ഉണ്ടാക്കാന്‍ കഴിവുള്ള പാചകക്കാരെ ആവശ്യമുണ്ട്. കേരള സര്‍ക്കാര്‍ ഏജന്‍സിയായ ODEPEC വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. അതിനാല്‍ തട്ടിപ്പ് ഭയക്കേണ്ട, ഏജന്‍സി ഫീസും ഉണ്ടാകില്ല.
യോഗ്യത
എസ്എസ്എല്‍സി അല്ലെങ്കില്‍ അതിനുമുകളില്‍ യോഗ്യത ഉണ്ടായിരിക്കണം. വ്യത്യസ്തതരം ദോശ, ഇഡലി, വട, സമൂസ വിഭവങ്ങള്‍ ഉണ്ടാക്കുന്നതില്‍ പരിചയം ഉണ്ടായിരിക്കണം.
ഒമാനിലെ പ്രശസ്തമായ വെജിറ്റേറിയന്‍ ഹോട്ടലില്‍ ആണ് ജോലി ലഭിക്കുക. 140 മുതല്‍ 150 വരെ ഒമാന്‍ റിയാലാണ് ശമ്പളം ലഭിക്കുക. അതായത്, 30,000 മുതല്‍ 32,000 വരെ ഇന്ത്യന്‍ രൂപ. ഭക്ഷണം, താമസം, ഇന്‍ഷൂറന്‍സ് എന്നിവയെല്ലാം കമ്പനി നല്‍കും. രണ്ട് വര്‍ഷം കൂടുമ്പോള്‍ നാട്ടിലേക്ക് പോകാം. നാട്ടിലേക്ക് വരാനുള്ള വിമാന ടിക്കറ്റ് കമ്പനി തന്നെ എടുത്ത് നല്‍കും.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 15ന് അപേക്ഷ സമര്‍പ്പിക്കണം.
‘ദോസ മേക്കര്‍ ഒമാന്‍’ എന്ന സബ്ജക്റ്റ് വെച്ച് എസ്എസ്എല്‍സി, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്ന ഉള്‍പെടുന്ന ഒരു മെയില്‍ [email protected] എന്ന ഇമെയിലിലേക്ക് അയക്കണം.
വെബ്സൈറ്റ്: https://odepc.kerala.gov.in/jobs/expertdosamakerrequiredforvegetarianhoteloman/


