ജിദ്ദ: കേരളീയർക്കായി സൗദി ബജറ്റ് വിശകലനം ചെയ്യാൻ ജിദ്ദയിൽ കോൺക്ളേവ് സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 10ന് ശനിയാഴ്ച്ചയാണ്
സിജി ജിദ്ദ ചാപ്റ്റർന്റെ കീഴിൽ പ്രവർത്തിക്കുന്ന ബിഗ് (ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ്) പ്രവാസികൾക്കായി സൗദിയിൽ ആദ്യമായി സൗദി ബജറ്റ് വിശകലനം ചെയ്യുന്നത്
|
പ്രമുഖ അനലിസ്റ്റുകളുടെ ഒരു പാനൽ സൗദി അറേബ്യയിലെ ബജറ്റ്, വ്യവസായമേഖല തിരിച്ചുള്ള ബഡ്ജറ്റ് വിഹിതത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ എന്നിവ അവതരിപ്പിക്കും. വൈവിധ്യമാർന്ന മേഖലകളിൽ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും അതിനനുസരിച്ച് സംരംഭകരുടെ ബിസിനസ്സ് രൂപപ്പെടുത്തുന്നതിനുമുള്ള അറിവ് നൽകാനാണ് വിവിധ സെഷൻനുകൾ ലക്ഷ്യമിടുന്നത്. സംശയങ്ങൾ ദൂരീകരിക്കാൻ ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും
വിവിധ സെക്ഷനുകളിൽ ബഡ്‌ജറ്റ് ഓവർവ്യൂ എന്ന വിഷയത്തിൽ ഫസ്‌ലിൻ അബ്ദുൽ ഖാദർ, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ എന്ന വിഷയത്തിൽ അഷ്‌റഫ് കുന്നത്ത്, ബഡ്ജറ്റ് ലോജിസ്റ്റിക് ഇൻഡസ്ട്രി അബ്ദുൽ മജീദ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി അഫ്ത്താബ് റഹ്മാൻ, കണെറ്റിങ് സൗദി ബിസിനെസ്സ് ടു ഇന്റർനാഷണൽ മാർകെറ്റ് എന്ന വിഷയത്തിൽ അനലിസ്റ്റിക് അറേബ്യയുടെ നിഷാദ്, ശിഹാബ് തങ്ങൾ എന്നിവരും വിഷയങ്ങൾ അവതരിപ്പിക്കും
സൗദി അറേബ്യ അതിവേഗം പുരോഗമിക്കുമ്പോൾ സൗദിയിലുള്ള മലയാളി വ്യവസായ സംരംഭകർക്ക് അവരുടെ ബിസിനസ്സ് പുതിയ രീതികളുമായി പൊരുത്തപ്പെടാനും നവീകരിക്കാനും മാറ്റങ്ങൾ അവരുടെ മേഖലകളിൽ പ്രതിഫലിപ്പിക്കാനുമുള്ള സമയമാണിത്
മലയാളി സംരംഭകർ അവരുടെ തന്ത്രങ്ങൾ മാറ്റേണ്ടതും വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ ബിസിനസ്സ് രീതികളുമായി പൊരുത്തപെടേണ്ടതുണ്ട് . ഏത് സാഹചര്യങ്ങളുമായും പെട്ടന്ന്പൊരുത്തപ്പെടാൻ കഴിയുന്ന സൗദി മലയാളി ബിസിനസ്സ് സമൂഹം ഈ മാറ്റങ്ങൾ മനസ്സിലാക്കുന്നതിനുള്ള അവസരമാവും സിജിയുടെ ബിഗ് കോൺക്ലേവ്. ബ്രീസ് എയർ കണ്ടീഷനിങാണ് മുഖ്യ പ്രായോജകർ
ജിദ്ദ റോയൽ ഗാർഡൻ റെസ്റ്റോറന്റിൽ സിജി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മുഹമ്മദ് കുഞ്ഞി (ചെയർമാൻ), മുഹമ്മദ് അലി (വൈസ് ചെയർമാൻ), ഫസ്‌ലിൻ അബ്ദുൽ ഖാദർ (ബിഗ് ഡെപ്യുട്ടി ഹെഡ്), റിയാസ് (പ്രോഗ്രാം കൺവീനർ), മുഹമ്മദ് ബൈജു (ബിഗ് ഹെഡ്) എന്നിവർ പങ്കെടുത്തു


