മുഹര്‍റം ആഘോഷത്തിനു മുന്നോടിയായി ഉത്തര്‍പ്രദേശിലെ സംഭലില്‍ 900ലേറെ പേരെ കരുതല്‍ തടങ്കലില്‍ അടച്ചു. സമാധാനം നിലനിര്‍ത്തുന്നതിനും അക്രമസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുമാണ് നടപടിയെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ മാധ്യമങ്ങളോടു പറഞ്ഞു.
|
കൂടുതല്‍ പേരെ കരുതല്‍ തടങ്കലില്‍ എടുക്കുമെന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു. സാമൂദായിക സൗഹാര്‍ദ്ദം തകര്‍ക്കാനോ കുഴപ്പങ്ങളുണ്ടാക്കാനോ ശ്രമിച്ചാല്‍ ഇവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും കെട്ടിവയ്ക്കുന്ന ബോണ്ടുകള്‍ പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരുതല്‍ തടങ്കലില്‍ എടുക്കുന്നവരുടെ പൂര്‍വ ചരിത്രം പരിശോധിച്ചാണ് ഇവര്‍ക്കുള്ള ബോണ്ടുകള്‍ നിശ്ചയിക്കുക. ഒരു ലക്ഷം, രണ്ട് ലക്ഷം, മൂന്ന് ലക്ഷം, അഞ്ച് ലക്ഷം എന്നിങ്ങനെയുള്ള തുകകളാണ് പലര്‍ക്കും നിശ്ചയിക്കുകയെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
മുഹര്‍റം ഘോഷയാത്രയ്ക്ക് പുതിയ റൂട്ടുകള്‍ അനുവദിക്കരുതെന്ന് ഡിജിപി രാജീവ് കൃഷ്ണ ജൂണ്‍ 26ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതപരമായ കര്‍മങ്ങള്‍ അനുവദിക്കരുതെന്നും ഘോഷയാത്രയില്‍ ആയുധപ്രദര്‍ശനം നടത്താന്‍ അനുവദിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ALSO READ: മസ്ജിദ് സര്‍വേയെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ സംഭലിലും ബുള്‍ഡോസര്‍; നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





