21
Feb 2023
Mon
21 Feb 2023 Mon

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തെഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി എം.പിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് സംഭവം. എന്റെ ഡല്‍ഹിയിലെ വസതി ആക്രമിക്കപ്പെട്ടെന്നും 2014ന് ശേഷം ഇത് നാലാംതവണയാണ് ആക്രമിക്കപ്പെടുന്നതെന്നും ഉവൈസി ട്വീറ്റ്‌ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണത്തില്‍ ജനലുകള്‍ തകര്‍ന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹരിയാനയിലെ ഭിവാനിയില്‍ ഗോരക്ഷാസേനക്കാര്‍ കൊലപ്പെടുത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ വീട് സന്ദര്‍ശിക്കാന്‍ അദ്ദേഹം പോയ സമയത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്.