25
Apr 2025
Fri
25 Apr 2025 Fri
theft in oman

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ കവര്‍ച്ച. (Pakistani gang arrested for theft at several establishments in Muscat) പോലീസ് സജീവമായി രംഗത്തിറങ്ങിയതോടെ മൂന്നംഗ പാകിസ്താനി സംഘം പിടിയിലായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി വാണിജ്യ സ്ഥാപനങ്ങളില്‍നിന്ന് സംഘം വന്‍ തുകയാണ് കവര്‍ച്ച ചെയ്തത്. റോയല്‍ ഒമാന്‍ പൊലീസാണ് ഇവരെ കുരുക്കിയത്. വിശദമായ നിരീക്ഷണത്തിനും ട്രാക്കിങ്ങിനും ഒടുവിലാണ് സംഘം പിടിയിലായതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് അറിയിച്ചു.

മബേല, അസൈബ പ്രദേശങ്ങളിലെ നിരവധി കമ്പനികളിലും വാണിജ്യ സ്ഥാപനങ്ങളിലുംനിന്ന് പണം മോഷ്ടിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കവര്‍ച്ചകള്‍ക്ക് സഹായിച്ച ഒരു ഒമാനി പൗരനും പിടിയിലായതായി അധികൃതര്‍ അറിയിച്ചു.

ഇയാള്‍ പ്രതികളുടെ ബിസിനസ് പങ്കാളിയാണെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി, കവര്‍ച്ചക്ക് ഉപയോഗിച്ച ഉപകരണങ്ങളും മോഷ്ടിച്ചെടുത്ത പണവും മറ്റു വസ്തുക്കളും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.