21
Mar 2023
Tue
21 Mar 2023 Tue

ജുബൈല്‍:സൗദിയിലെ ജുബൈലിൽ
പെട്രോൾ ടാങ്കറിന് തീപ്പിടിച്ചു പാലക്കാട്‌ സ്വദേശി മരിച്ചു.പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന്‍ നായര്‍(56)ആണ് മരിച്ചത്.ഞായർ ഉച്ചകഴിഞ്ഞ് ജുബൈല്‍-അബുഹദ്രിയ റോഡിലായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രമുഖ ഇന്ധന വിതരണക്കാരായ അല്‍-ബുഅയിനയിന്‍ കമ്പനിയിലെ ഹെവി ഡ്രൈവറായിരുന്നു.ഇന്ധനം നിറച്ച ടാങ്കറുമായി കമ്പനിയുടെ പെട്രോള്‍ പമ്പിലേക്ക് പോകുന്നവഴിയാണ് അപകടം. സാരമായി പൊള്ളലേറ്റ അനില്‍കുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ടാങ്കര്‍ പൂര്‍ണമായും കത്തിനശിച്ചു.

ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.