ഗോവയില്‍ പാരാഗ്ലൈഡിങ് അപകടത്തില്‍ വിനോദസഞ്ചാരിയായ 27കാരിയും പരിശീലകനും മരിച്ചു. ശനിയാഴ്ച വൈകീട്ടാണ് അപകടം. വടക്കന്‍ ഗോവയിലെ കെറി ഗ്രാമത്തിലാണ് സംഭവം.(27 year old woman and instructor dies in Paragliding accident)
|
പൂനെ സ്വദേശിയായ ശിവാനി ഡാബിള്‍, പരിശീലകനായ സുമല്‍ നേപാളി(26)എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചോടെ മലമുകളില്‍ നിന്ന് പാരാഗ്ലൈഡിങ്ങിനായി ഇരുവരും ചാടുകയും വൈകാതെ നിയന്ത്രണം നഷ്ടമായി മലയിടുക്കില്‍ ഇടിച്ചിറങ്ങുകയുമായിരുന്നു.
ALSO READ: കുളുവില്‍ പാരാഗ്ലൈഡിങ്ങിനിടെ 26കാരി ഉയരത്തില്‍ നിന്ന് വീണുമരിച്ചു
അനുമതിയില്ലാതെയാണ് പാരാഗ്ലൈഡിങ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഇവര്‍ നല്‍കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പാരാഗ്ലൈഡിങ് കമ്പനി ഉടമയ്‌ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ: ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാനാധ്യാപിക പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





