2024-25 അധ്യയന വര്‍ഷത്തെ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് മാത്രം പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് ഡിസംബര്‍ 4 ന് നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ ഡിസംബര്‍ 1 മുതല്‍ 3 ന് വൈകിട്ട് 5 മണി വരെ ഓണ്‍ലൈനായി പുതുതായി കോഴ്സ് / കോളേജ് ഓപ്ഷനുകള്‍ സമര്‍പ്പിക്കണം.
|
മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കുന്നതല്ല. മുന്‍ അലോട്ട്മെന്റുകള്‍ വഴി സര്‍ക്കാര്‍ കോളേജുകള്‍ ഒഴികെ മറ്റ് കോളേജുകളില്‍ പ്രവേശനം നേടിയര്‍ നിരാക്ഷേപപത്രം ഓപ്ഷന്‍ രജിസ്ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്യണം.
അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് അതാത് കോളേജുകളില്‍ ഡിസംബര്‍ 6 നകം പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പങ്കെടുപ്പിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04712560363,64
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


