01
Mar 2024
Sun
01 Mar 2024 Sun
parents detained over newborn baby s deadbody found pierced in spiked fence

നവജാതശിശുവിന്റെ മൃതദേഹം കമ്പിവേലിയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ പിടിയില്‍. ഹരിയാനയിലെ ഫരീദാബാദിലാണ് ശനിയാഴ്ച രാവിലെ ആണ്‍കുഞ്ഞിന്റെ മൃതദേഹം വേലിക്കമ്പിയില്‍ കണ്ടെത്തിത്. പ്രദേശവാസികള്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ചുകൊന്ന ശേഷം എറിഞ്ഞതാണെന്നു വ്യക്തമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രദേശവാസികളുടെ മൊഴികള്‍ക്കനുസൃതമായും പൊലീസ് നടത്തിയ തിരച്ചിലില്‍ ആണ് കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശികളായ ദമ്പതികള്‍ ജോലി ആവശ്യത്തിന് ആറുമാസമായി ഫരീദാബാദിലാണ് താമസിച്ചിരുന്നത്. ഇരുവര്‍ക്കും രണ്ട് മക്കള്‍ കൂടിയുണ്ട്. അമ്മയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണമറിയാന്‍ അമ്മയെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക