ബൈക്കപകടത്തിൽ മരിച്ച 17-കാരന്റെ ആന്തരികാവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കൾ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ആദിൽ ആണ് അപകടത്തിൽ മരിച്ചത്. മണ്ണാർമലയിൽ കേറ്ററിങ് ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആദിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
|
മകന്റെ വേർപാടിൽ തകർന്നുപോയെങ്കിലും, അവനിലൂടെ മറ്റുള്ളവർ ജീവിക്കട്ടെയെന്ന ഉദാരമായ തീരുമാനത്തിൽ മാതാപിതാക്കൾ അവയവദാനത്തിന് സമ്മതം മൂളുകയായിരുന്നു. അവന്റെ വേർപാട് താങ്ങാൻ തങ്ങൾക്ക് കഴിയുന്നില്ല. എങ്കിലും മകനിലൂടെ ഏതാനും രോഗികളെങ്കിലും ജീവിക്കട്ടെ എന്ന് തങ്ങൾ ആഗ്രഹിക്കുന്നു. അവൻ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന തോന്നൽ തങ്ങൾക്കുണ്ടാകാനാണ് ഇത് ചെയ്തതെന്നും മാതാപിതാക്കൾ ു്പകിരപിത്തു,
ആദിലിന്റെ ഹൃദയം ദാനം ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആദ്യ ആഗ്രഹം. എന്നാൽ വാൽവിനുണ്ടായിരുന്ന ജന്മനായുള്ള ചില പ്രശ്നങ്ങൾ കാരണം ഹൃദയം നൽകാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് വൃക്കകളും കരളും ദാനം ചെയ്യാൻ കുടുംബം സമ്മതിക്കുകയായിരുന്നു. സർക്കാർ ഏജൻസിയിൽ രജിസ്റ്റർ ചെയ്ത രോഗികൾക്കാണ് അവയവങ്ങൾ നൽകുന്നത്.
ALSO READ:അർജന്റീനയോട് തോറ്റു; ഇന്ത്യ ഹോക്കി ലോകകപ്പ് സെമി കാണാതെ പുറത്തായി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





